സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മര്‍ദ്ദിച്ചതിനുമാണ് കേസ്.
അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്തിനെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു സ്ത്രീയോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് ഒരുസംഘമാളുകള്‍ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ.
സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് സുരേഷിനെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.
https://www.facebook.com/Malayalivartha


























