തന്നെയും തന്റെ പാര്‍ട്ടിയെയും ഒതുക്കി മൂലയ്ക്കിരുത്തിയ സി പി എമ്മിനോട് പകരം വീട്ടാനൊരുങ്ങി കാനം രാജേന്ദ്രന്‍.... സി പി എമ്മിന്റെ മൂന്നാറിലെ പടക്കുതിര എസ്. രാജേന്ദ്രനെ സി പി ഐയിലെത്തിച്ച് പകരം വീട്ടാന്‍ സി പി എമ്മിന്റെ ശ്രമം

സി പി എമ്മിന്റെ മൂന്നാറിലെ പടക്കുതിര എസ്. രാജേന്ദ്രനെ സി പി ഐയിലെത്തിച്ച് പകരം വീട്ടാനാണ് സി പി എമ്മിന്റെ ശ്രമം. ഏറെ നാളായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട്. ഇതിന് ആധാരമായത് മൂന്നാറിലെ ഭൂ പ്രശ്‌നങ്ങളാണ്.
എന്നാല്‍ സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകള്‍ ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ തള്ളി. തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും രാജേന്ദ്രന്‍ പഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുകയാണ്. അടിമാലി-, മൂന്നാര്‍ ഏരിയ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട രാജേന്ദ്രന്‍ സിപിഐയിലേക്ക് പോകുന്നെന്നായിരുന്നു വാര്‍ത്തകള്‍.
മൂന്നാറിലെ സിപിഐയുടെ ചില നേതാക്കള്‍ രാജേന്ദ്രനുമായി പലവട്ടം ചര്‍ച്ച നടത്തിയെന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് രാജേന്ദ്രന്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരെട്ടെയുന്നും പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് സിപിഎമ്മില്‍ തന്നെ തുടരുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം രാജേന്ദ്രനെ സിപിഐയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ. ശിവരാമന്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറില്‍ ഭൂമിയുടെ പേരില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ നടന്നു വരികയാണ്.
ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ ജില്ലാ കമ്മറ്റി ആരോപിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫിന്റെ കാലത്ത് മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്ക്‌സ് ജലാശയത്തിന് സമീപത്ത് കുട്ടികള്‍ക്ക് വിനോദത്തിനായി പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ ഇവിടെയുള്ള വന്‍ മരങ്ങള്‍ മുറിക്കുകയും വലിയ തോതില്‍ മണ്ണ് മാറ്റി സ്ഥലത്തിന്റെ ഘടന തന്നെ നശിപ്പിക്കുകയാണെന്നും സിപിഐ ജില്ലാ കമ്മിറ്റിയംഗം റ്റി എം മുരുകന്‍ ആരോപിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ മൂന്നാറില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പഴയ മൂന്നാറില്‍ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്ക്‌സ് ജലാശയം നിര്‍മ്മിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കാനായി ടണല്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും ജലം പൈപ്പ്‌ലൈന്‍ വഴി പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലെത്തിച്ചാണ് വൈദ്യുതി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
പിന്നീട് മൂന്നാര്‍ , ടൂറിസം മാപ്പില്‍ ഇടംനേടിയതോടെ ഡാം പരിസരത്ത് വൈദ്യുതിവകുപ്പ് ഹൈഡല്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പൂന്തോട്ടം നിര്‍മ്മിച്ചു. മരങ്ങള്‍ വെട്ടിമാറ്റാതെ സമീപങ്ങളില്‍ കുട്ടികള്‍ക്ക് വിനോദത്തിനായി ഊഞ്ഞാലും ഇരിപ്പിടങ്ങളും നിര്‍മ്മിച്ചു. എന്നാല്‍ എംഎം മണി മന്ത്രിയായതോടെ പാര്‍ക്ക് വിപുലീകരിക്കാന്‍ പദ്ധതികള്‍ തയ്യറാക്കി. ഇതോടെ പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള സൊസൈറ്റിക്ക് കൈമാറിയതായി സിപിഐ ആരോപിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി പാര്‍ക്ക് വിപുലീകരണത്തിന്റെ പേരില്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ച് ഡാമിന്റെ അതീവ സുരക്ഷ മേഖലയില്‍ മണ്ണിട്ട് നിരത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുതിരപ്പുഴയില്‍ നിന്നും യന്ത്രങ്ങളുടെ സഹായത്തോടെ മണല്‍ കോരിയെടുക്കുന്നതായും സിപിഐ ആരോപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജലാശയത്തിന്റെ അതീവ സുരക്ഷമേഖലയില്‍ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്നാണ്. എന്നാല്‍, കോടതി ഉത്തരവുകളെ പോലും കാറ്റില്‍പറത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഏതായാലും കാനം മൗനം പുലര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യം കഴിഞ്ഞ കുറെ ദിവസങ്ങളായി ചെര്‍ന്നു കേള്‍ക്കുന്നുണ്ട്. അതില്‍ തീരുമാനമായെന്നു വേണം മനസിലാക്കാന്‍.
"
https://www.facebook.com/Malayalivartha


























