നിരോധിച്ച പട്ടം പറത്തുന്ന മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 23കാരന് ദാരുണാന്ത്യം

നിരോധിച്ച പട്ടം പറത്തുന്ന മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 23കാരന് ദാരുണാന്ത്യം. ഇന്നലെയാണ് സംഭവം. നജാഫ്ഗഡ് സ്വദേശിയായ 23കാരനായ സൗരഭ് ദഹിയയാണ് മരിച്ചത്.
ബൈക്കില്‍ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് മങ്കോല്‍പുരി -സുല്‍ത്താന്‍പുരി മേല്‍പ്പാത കടക്കുന്നതിനിടെ നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
കഴുത്ത് മുറിഞ്ഞ് ചോര വരികയും ചെയ്തു. സൗരഭ് ഉടന്‍ തന്നെ ബൈക്ക് നിര്‍ത്തി. അടുത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത സരോജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ചില്ലുപൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്ത് നിര്‍മിക്കുന്ന പ്രത്യേക തരം നൂലാണ് മാഞ്ചാ നൂല്‍. അപകട സാധ്യതയുള്ളതിനാല്‍ ഇവ നിരോധിച്ചിരുന്നു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























