കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലെത്തി; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലെത്തി. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുകയായിരുന്നു . സംസ്ഥാന ജന.സെക്രട്ടറി പി.സുധീര്‍, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, കരമന ജയന്‍ എന്നിവരുമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് , കേന്ദ്ര ,സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രിചര്‍ച്ച നടത്തും. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ലൈഫ് കെയര്‍ ലിമിറ്റഡ് ഓഫീസ് സന്ദര്‍ശിക്കുന്ന മാണ്ഡവ്യ, എച്ച്‌എല്‍എല്ലിന്റെ-ന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ശേഷം രാത്രിയോടെ മടങ്ങി പോകും. സംസ്ഥാനത്തെ കൊറോണ വ്യാപനത്തിൽ കനത്ത ആശങ്കയാണ് ഉയരുന്നത്. ഒട്ടും കുറയുന്നില്ല എന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്. ഈ ഒരു സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേക്ക് എത്തിയത്.
സംസ്ഥാനത്തെ കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്.
https://www.facebook.com/Malayalivartha


























