ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്; ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണം; ഫെയ്‌സ്ബുക്ക് കുറിപ്പുമായി തോമസ് ഐസക്

ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങില്‍ നിന്നും തോമസ് ഐസക് പിന്മാറിയെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് .എന്നാൽ ഇത് വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് ഫെയ്സ് ബുക്കില്‍ കുറിച്ചു.ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ആശംസ അറിയിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റില്‍ അവിടെ സംസാരിച്ച മുഴുവന്‍പേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതില്‍ സംഘാടകരായ എന്റെയോ അനിയന്റെയോ പേരില്ല. ഞങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിന്റെ പ്രോട്ടോക്കോളില്‍ നടന്നു. ഇന്ന് 25-ാം വാര്‍ഷികവും അങ്ങനെ തന്നെ.
അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ചടങ്ങില്‍ ഞാന്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുകയും ചെയ്യും. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ കൂടുങ്ങരുതെന്ന് പാര്‍ട്ടി സഖാക്കളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha


























