'മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണിത്. താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവരാരെങ്കിലും എന്‍റെ ഫ്രണ്ട് ലിസ്റ്റിലുണ്ടെങ്കില്‍. എന്നെ അണ്‍ഫ്രണ്ട് ചെയ്ത് പോകണം. വെറുപ്പാണ് നിങ്ങളോട്...' ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരര്‍ അഴിഞ്ഞാട്ടം തുടരുകയാണ്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ ഇപ്പോൾ ജീവന്‍ മാത്രം മതിയെന്ന ചിന്തയിൽ കഴിയുകയാണ് അഫ്ഗാന്‍ ജനത. ആയിരക്കണക്കിന് ആളുകളാണ് ജീവന് വേണ്ടി നെട്ടോട്ടമോടുന്നത്. കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇടിച്ചുകയറിയ ആള്‍ക്കൂട്ടത്തിന്റെ വീഡിയോ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഈ വീഡിയോ പങ്കുവെച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണിതെന്ന് ജീവനും കൈയ്യില്‍ പിടിച്ച് ഓടി വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറുന്നവരുടെ വീഡിയോ പങ്കുവെച്ച് ജസ്ല കുറിച്ചത്.
താലിബാന്‍ ഒരു വിസ്മയമാണെന്ന് തോന്നുന്നവര്‍ ഉണ്ടെങ്കില്‍ തന്റെ ഫ്രണ്ട്ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്നും അത്തരക്കാരോട് വെറുപ്പാണെന്നും ജസ്ല മാടശ്ശേരി കുറിക്കുകയുണ്ടായി. 'മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണിത്. താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവരാരെങ്കിലും എന്‍റെ ഫ്രണ്ട് ലിസ്റ്റിലുണ്ടെങ്കില്‍. എന്നെ അണ്‍ഫ്രണ്ട് ചെയ്ത് പോകണം. വെറുപ്പാണ് നിങ്ങളോട്', എന്നും ജസ്ല മാടശ്ശേരി ഫേസ്‌ബുക്കില്‍ കുറിച്ചു.
അതോടൊപ്പം തന്നെ കാബൂള്‍ എയര്‍പോര്‍ട്ടിനകത്ത് പ്രവേശിച്ച ആള്‍ക്കൂട്ടം നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വിമാനത്തിന്റെ മുന്‍വാതിലുമായി ബന്ധിപ്പിച്ചിട്ടുള്ള ഏക ഗോവണിയില്‍ നിന്ന് ക്യാബിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിമാനത്തികനത്തേക്ക് കയറാനുള്ള ശ്രമത്തിനിടയില്‍ ഉന്തും തള്ളുമുണ്ടായി നിരവധി പേര്‍ താഴെ വീഴുകയും ചെയ്യുന്നുണ്ട്.
പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരര്‍ 20 വര്‍ഷത്തെ യുദ്ധത്തില്‍ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലാവുകയായിരുന്നു. അതിശയകരമാംവിധം സര്‍ക്കാരിന്റെ തകര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഭീകരര്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം പിടിച്ചടക്കിയതോടെ തലസ്ഥാനമായ കാബൂളില്‍ ഭയവും പരിഭ്രാന്തിയും ഉടലെടുത്തു. എല്ലാ നഗരങ്ങളും വെറും 10 ദിവസത്തിനുള്ളില്‍ താലിബാന്‍ കീഴടക്കി.
https://www.facebook.com/Malayalivartha


























