ദേശീയഗാനം തെറ്റിച്ച് ചൊല്ലിയതിന് സി.പി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി; ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെറ്റിച്ചതെന്നാണ് പരാതി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എം എന്‍ സ്മാരക മന്ദിരത്തില്‍ സിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം വികലമാക്കി എന്നാരോപിച്ച് പരാതി. ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെറ്റിച്ചതെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തില്‍ സി.പി.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എന്‍.ഹരി പള്ളിക്കത്ത് പോലീസില്‍ പരാതി നല്‍കി. വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ എന്ന വരി തെറ്റിച്ച് പാടിയെന്നാണ് ആക്ഷേപം.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എം.എന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























