ബി.ജെ.പി കൗണ്‍സിലറുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു

തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലറുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ബി.ജെ.പി കൗണ്‍സിലര്‍ ആശാ നാഥാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം വിവാദമാകുകയും നടപടി നിയമവിരുദ്ധവും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കമന്റുകള്‍ വന്നതോടെ ആശ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്. രാജ്യത്തിന്റെ സേനവിഭാഗത്തിന്റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് ധരിക്കുന്നത് വിലക്കികൊണ്ട് കരസേന നേരത്തെ ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം പാപ്പനംകോട് കൗണ്‍സിലറായ ആശ തിരുവനന്തപുരം യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി കൂടിയാണ്. ഇവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.
https://www.facebook.com/Malayalivartha


























