നടന്‍ ആദിത്യനെതിരെ നടി അമ്ബിളി ദേവി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വിലക്കി കോടതി

നടന്‍ ആദിത്യനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്ബിളി ദേവി പങ്കുവയ്ക്കുന്നത് വിലക്കി കോടതി. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയില്‍നിന്നു പുറത്താക്കിയതിനാല്‍ 10 കോടി നഷ്ടപരിഹാരവും ആദിത്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന ആരോപണങ്ങളാണ് അമ്ബിളി ഉയര്‍ത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വര്‍ണം ഇവര്‍തന്നെ ബാങ്കില്‍ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നു കേസ് തീര്‍പ്പാകുന്നതുവരെ സ്വര്‍ണം വിട്ടുനല്‍കരുതെന്നു ബാങ്ക് മാനേജര്‍ക്കു കോടതി നിര്‍ദേശം നല്‍കി.
മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങള്‍ നടത്തുന്നതിലേക്കു നയിച്ചതെന്നും ഇയാള്‍ വാദിക്കുന്നു. അമ്ബിളിക്കു മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേസില്‍ ആദിത്യനു വേണ്ടി ഹാജരായ അഭിഭാഷക വിമല ബിനു പറഞ്ഞു. സ്ത്രീധന പീഡനക്കേസില്‍ അമ്ബിളി നല്‍കിയ പരാതിയില്‍ ആദിത്യനു നേരത്തേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























