സ്വന്തമായി 4 വാക്ക് പറയാനില്ലേ.. താലിബാന് എതിരെയുള്ള സഹ്‌റയുടെ കത്ത് അതേപടി പങ്കുവെച്ച് പൃഥ്വി... രൂക്ഷ വിമർശനം...

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെതിരെ രൂക്ഷ വിമർശനവുമായി നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയത്..എന്നാലിപ്പോൾ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി വിമർശനം ഏറ്റുവാങ്ങുകയാണ് നടൻ പൃഥ്വിരാജ്..
താലിബാന്റെ മടങ്ങിവരവും അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യവും വെളിപ്പെടുത്തിയ അഫ്ഗാന്‍ സംവിധായിക സഹ്റ കരീമിയുടെ കത്ത് അതേപടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പൃഥ്വിരാജ് വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍, പൃഥ്വിയുടെ പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമാണുയരുന്നത്.ലക്ഷദ്വീപ് വിഷയത്തിലെല്ലാം തന്റേതായ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞ് ആശങ്കകള്‍ പങ്കുവെയ്ക്കുന്ന പൃഥ്വി പക്ഷെ അഫ്ഗാന്‍ വിഷയത്തില്‍ യാതൊരു വാക്കും ഉരിയാടാതെ സഹ്റയുടെ കത്ത് അതേപടി പകര്‍ത്തിയെഴുതിയെന്നാണ് താരത്തിന് നേരെ ഉയരുന്ന ആക്ഷേപം.
സൂപ്പര്‍താരങ്ങള്‍ പലരും പ്രതികരിക്കാത്ത ഈ സാഹചര്യത്തില്‍ സഹ്റയുടെ പോസ്റ്റ് പങ്കുവെയ്ക്കുകയെങ്കിലും പൃഥ്വി ചെയ്തല്ലോ, അതുപോലും ചെയ്യാത്ത നിരവധി ആളുകള്‍ ഇപ്പോഴുമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പൃഥ്വിയെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ താലിബാന്‍ അനുകൂലികളുമുണ്ട്.
'എന്തെങ്കിലും ക്യാപ്ഷന്‍ കൂടി ഇടെടൊ. വെറുതെ ഓക്കാനിക്കാതെ. തനിക്ക് സ്വന്തമായി 4 വാക്ക് പറയാനില്ലേ…? കഷ്ടം' എന്നാണ് പൃഥ്വിയെ വിമര്‍ശിച്ച് കൊണ്ട് പോസ്റ്റിനു താഴെ വന്ന പ്രതികരണങ്ങളില്‍ ഒന്ന്. സ്വന്തമായി ഒന്നും പ്രതികരിക്കാനില്ലെങ്കില്‍ സേവ് അഫ്‌ഗാനിസ്ഥാന്‍ എന്ന ഹാഷ്‌ടാഗ് എങ്കിലും നല്‍കാമായിരുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
അതേസമയം താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഹരീഷിന്റെ പോസ്റ്റ് ഗായിക സിത്താര കൃഷ്ണകുമാറും പങ്കുവെക്കുകയുണ്ടായി
ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് ഇങ്ങനെ- 'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ unfollow / unfriend ചെയ്ത് പോകണം.
അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ balancing ചെയ്ത് comment ഇട്ടാല്‍ delete ചെയ്യും, ബ്ലോക്ക് ചെയ്യും.'
എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്..
ഇത് കൂടാതെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണിയും രംഗത്തെത്തിയിരുന്നു. മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം. അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും. എന്നുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
https://www.facebook.com/Malayalivartha


























