Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

മൂന്നാം തരംഗം മുന്നൊരുക്കവുമായി ആരോഗ്യ വകുപ്പ്... 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍

17 AUGUST 2021 08:30 PM IST
മലയാളി വാര്‍ത്ത

മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഐസിയു, ഓക്‌സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്‌റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കണ്‍ട്രോള്‍ റൂം ചെയ്തു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. അന്ന് മുതല്‍ ഇന്നുവരെ ഒന്നേ മുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കണ്‍ട്രോള്‍ റൂം ചെയ്യുന്നത്. ഇതേ മാതൃകയില്‍ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിന് ആത്മാര്‍ത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കണ്‍ട്രോള്‍ റൂമിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.
സര്‍വയലന്‍സ് ടീം, കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയര്‍നസ് ജെനറേഷന്‍, മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ലാബ് സര്‍വയലന്‍സ് ടീം, മീഡിയ സര്‍വയലന്‍സ് ടീം, ഡോക്യുമെന്റേഷന്‍ ടീം, െ്രെപവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം, വാക്‌സിനേഷന്‍ ടീം തുടങ്ങിയ നിരവധി വിദഗ്ധ കമ്മിറ്റികളാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്.
ഓരോ ദിവസവും ഈ കമ്മിറ്റികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരുടെയാരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.
ഈ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് കോള്‍ സെന്ററുമുണ്ട്. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (2 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (2 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (2 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (2 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (2 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (3 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (4 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (4 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (5 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (5 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (5 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (5 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (5 hours ago)

Malayali Vartha Recommends