ഒപ്പം കണ്ണൂരിൽ സംഭവിച്ചത്! പിണറായിക്കെതിരെ ആഞ്ഞടിച്ച് ജെ. പി. നദ്ദ... ഭീകരകേന്ദ്രമായി കേരളം മാറി!

കേരളത്തിൽ ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയാണ് മുൻ ഡിജിപി ലോക്നാഥ ബഹ്റ പടിയിറങ്ങിയത്. ഇതിന് പിന്നാലെ കേരളജനതയ്ക്ക് ഭീഷണിയായി നിൽക്കുകയാണ് സ്ലീപ്പർ സെല്ലുകൾ.
ഇപ്പോൾ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ ആഹ്ലാദത്താൽ പലയിടത്തും തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്ത് വരുന്നത്.
അതിന് പിന്നാലെ കേരള സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും. ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കുട്ടികൾക്കും സ്ത്രീകൾക്കും നാട്ടിൽ രക്ഷയില്ലാതായി.
പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഈ ആരോപണം ഉയർന്നിരിക്കുന്നത്.
ഇതുകൂടാതെ, ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ ആണ് എന്ന് നദ്ദ ആരോപിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് മാരാർജി ഭവൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്ന വേളയിലായിരുന്നു ജെ പി നദ്ദ ഇക്കാര്യങ്ങൾ ഉന്നയിച്ചത്.
നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതികൾ വേണ്ട രീതിയിൽ നടപ്പിലാക്കുന്നില്ല. ഇവിടെ പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ല. കേന്ദ്ര സർക്കാർ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.
പക്ഷേ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് നാണക്കേടാണ്.
കേരളത്തിൽ കൊവിഡ് വാക്സിനേഷൻ വിജയിപ്പിക്കാൻ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിൻ നൽകുന്നതിൽ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.
അതേസമയം, ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയിലായതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. കേരളം അക്ഷരാർഥത്തിൽ ഞെട്ടിയ ഒരു വാർത്ത തന്നെയാണ് അതെന്ന് വേണം പറയാൻ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയ പ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഇത് ഐസിസിനു വേണ്ടിയുളള പ്രചാരണം ആയിരുന്നെന്നാണ് എൻഐഎ അറിയിച്ചത്. ഏഴുപേരടങ്ങുന്ന സംഘം കേരളത്തിൽ ഐസിസ് പ്രചാരണം നടത്തുന്നതായി എൻഐഎ വെളിപ്പെടുത്തി.
ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ അന്വേഷണ സംഘം പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ നേരത്തെയും എൻ ഐ എ ചോദ്യം ചെയ്യുന്നതിനു വേണ്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. എന്നാൽ അന്ന് ചോദ്യം ചെയ്തതിനു ശേഷം അന്വേഷണ സംഘം ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയ പ്രചാരണം നടത്തുന്നതെന്നാണ് എന്‍ഐഎ പറയുന്നത്. ഇവർ ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ ഐ എസ് ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് എൻ ഐ എ കണ്ടെത്തൽ.
ക്രോണിക്കൾ ഫൗണ്ടേഷൻ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴിയാണ് യുവതികൾ ആശയപ്രചാരണം നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതോടെ ഇനി ഏറെ ജാഗ്രതയോടെ വേണം ഇനി നീങ്ങാൻ എന്നാണ് നമ്മെ പഠിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























