സ്ത്രീകൾ പെറ്റു കൂട്ടുന്ന യന്ത്രമോ? മുസ്ലീം ലീഗ് താലിബാനിസം. 'ഹരിത' ഞങ്ങടെ കാര്യം. നമ്മുടെ നിയമം മാത്രം! ഒടുവിൽ പോലീസിറങ്ങി....

നമുക്ക് നമ്മുടെ നിയമം മാത്രമാണ്. അല്ലാതെ ഇവിടെ വേറെ ഒരു നിയമവും ബാധകമല്ല.... ഇത് ഏറ്റ് പറയുന്നത് വേറാരുമല്ല, മുസ്ലീം ലീഗ് തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് മുസ്ലീം ലീഗ്. അതിൽ അങ്ങേയറ്റം നാണകെട്ട ഒരു സംഭവം തന്നെയാണ് ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്നത്.
‘ആണ്‍, പെണ്‍ വ്യത്യാസം വേണ്ടേ വേണ്ടാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുമ്പോഴും മറ്റൊരു വിഭാഗത്ത് തിരക്കിട്ട് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ലീഗ് പുറപ്പെടുകയായിരുന്നു. എന്താണ് ഇതിന് പിന്നലെ ചേതോവികാരം എന്ന് ചോദിച്ചാൽ ഒന്നേയുള്ളൂ. അത് നേതാക്കളുടെ മേൽക്കൊയ്മ തന്നെയാണ്.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ വനിത കമ്മിഷനു പരാതി നല്‍കിയതോടെയാണ് ഈ വിഷയം പുറം ലോകം അറിയുന്നത്. സംഗതി കൈവിട്ട് പോയതോടെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഹരിതയുടെ പ്രവര്‍ത്തനം വേണ്ടന്നു വയ്ക്കാന്‍ മുസ്‌ലിം ലീഗില്‍ ആലോചന മുഴുകിയിരുന്നു.
പരാതിയില്‍ പാര്‍ട്ടി നേതൃത്വം നടപടിക്ക് ഒരുങ്ങുമ്പോള്‍ ഹരിതയുടെ നേതാക്കള്‍ പരസ്യ വിവാദമുണ്ടാക്കിയത് അച്ചടക്ക ലംഘനമാണന്ന നിലപാടിലാണ് ലീഗ് നേതൃത്വം. അല്ലാതെ അത് നിയമപരമായി പരിക്കണം എന്നല്ല അവർ ആവശ്യപ്പെടുന്നത്.
പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രമായി എംഎസ്എഫില്‍ ഹരിത എന്നൊരു വിഭാഗം ആവശ്യമില്ലെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ അഭിപ്രായം. എസ്എഫ്ഐയും കെഎസ്‌യുവും എഐഎസ്എഫും എബിവിപിയും അടക്കമുള്ള പ്രധാന സംഘടനകള്‍ക്കൊന്നും പെണ്‍കുട്ടികള്‍ക്കു മാത്രമായി വിഭാഗമില്ല.
സംസ്ഥാന, ജില്ലാ തലങ്ങളില്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനം സജീവമാകാന്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എംഎസ്എഫ് മതിയെന്നാണ് പൊതുവികാരം. അല്ലാതെ ഇത്തരത്തിൽ അവരുടെ കള്ളക്കളികൾ പൊളിച്ചതിന്റെ ജാള്യതയല്ല.
എന്നാലിപ്പോൾ കാര്യം പുറത്തായതോടെ ആകെ വെട്ടിലായിരിക്കുകയാണ് ചില നേതാക്കൾ. എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുകയാണ്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതോടെ ഇനി കാര്യങ്ങൾ അതീവ ഗൗരവമായി തന്നെ നോക്കി കാണും എന്ന് വേണം കരുതാൻ. ഹരിത നേതാക്കളില്‍ നിന്ന് പോലീസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ മൊഴിയെടുത്തിരിന്നു. ഇതിനു ശേഷമാണ് ഈ നടപടി.
കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തത്.
ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.
ഹരിത ഭാരവാഹികള്‍ ആരോപണമുന്നയിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗില്‍ ധാരണയായത്. അല്ലാതെ പ്രശ്ന പരിഹാരത്തിന് അവർ മുതിർന്നിട്ടില്ല.
അതേസമയം, ഇതിൽ കടുത്ത വിമർശനം തന്നെയാണ് വിപി സുഹറ ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സുഹറ ആഞ്ഞടിച്ചിരിക്കുന്നത്. ഇതിലൂടെ ലീഗും താലിബാനിസം തന്നെയാണ് പിന്തുടരുന്നത് എന്ന് കേൾക്കുന്ന ആർക്കും തോന്നി പോകും. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണിതെന്നും പരാതിയില്‍ ഉറച്ചു നിന്ന ഹരിതയിലെ പെണ്‍കുട്ടികളെയോര്‍ത്ത് അഭിമാനമുണ്ടെന്നാണ് വി. പി സുഹറയുടെ ആദ്യ പ്രതികരണം.
വിചിത്രവും സ്ത്രീവിരുദ്ധവുമായ നിലപാടാണിത്. മുസ്ലിം ലീഗിന്റെയൊക്കെ നിലപാടെന്നു പറഞ്ഞാല്‍ സ്ത്രീകള്‍ നിശബ്ദമായിരിക്കണമെന്നാണ്. അവര്‍ പറയുന്നത് അനുസരിച്ച് അടിമകളെപ്പോലെ കഴിയണം. തങ്ങളെ അധിക്ഷേപിച്ചിട്ട് പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
സ്ത്രീകളെ ഇവര്‍ കാണുന്നത് പെറ്റുകൂട്ടുന്ന ഒരു യന്ത്രമായാണ്. താലിബാനുമായി ഇവര്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. കാരണം താലിബാന്‍ എന്താണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അവര്‍ക്കൊക്കെ ഒരു ഉപകരണമായിരിക്കുന്നത് പര്‍ദ്ദയാണ്. രണ്ടാമത്തേത് പെണ്‍കുട്ടികളെ പ്രസവിപ്പിക്കുക എന്നുള്ളതാണ്.
അല്ലാത്തവരൊക്കെ ഫെമിനിസ്റ്റുകളാണ്. നിശബ്ദമായിരിക്കുക പ്രസവിച്ചു കൂട്ടുക എന്ന്. ഇതു തന്നെയാണ് ക്രിസ്ത്യന്‍ വിഭാഗത്തിലും നടപ്പാക്കാന്‍ നോക്കുന്നത്. രണ്ടായിരം രൂപ കൊടുത്ത് പ്രസവിപ്പിക്കുക എന്നതെന്നും അവർ ആഞ്ഞടിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീകൾക്ക് പുല്ലുവില കൽപിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാണ് മുസ്ലീം ലീഗ് എന്നാണ് പൊതുവെയുള്ള വിമർശനം.
ഇതിനിടെ പരാതി പിന്‍വലിക്കാത്തില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കല്‍ അറിയിപ്പ് നല്‍കിയത്.
പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.
പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.
https://www.facebook.com/Malayalivartha

























