സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു; സ്ത്രീപീഡനം, സാമ്ബത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളെയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയെയും പ്രതിയാക്കി സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സ്ത്രീപീഡനം, സാമ്ബത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരം കേസന്വേഷണം ഏറ്റെടുത്തതിന്റെ ഭാഗമായാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ ഓണ്‍ലൈനായി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
മുദ്രവെച്ച കവറില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സി.ജെ.എം) കോടതിയിലും എഫ്.ഐ.ആര്‍ നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവരാണ് എഫ്.ഐ.ആറിലെ ആറ് പ്രതികള്‍.
കേസിലെ പരാതിക്കാരി ചൂണ്ടിക്കാട്ടിയ പേരുകളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. പരാതിക്കാരി സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയവെ അയച്ച കത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് കേസിന്റെ അടിസ്ഥാനം. നാല് വര്‍ഷം അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിട്ടത്.
https://www.facebook.com/Malayalivartha

























