മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന് ഭാര്യ തടസമായതോടെ മൂന്ന് മക്കളുടെ അമ്മയാണെന്ന് പോലും ചിന്തിക്കാതെ അടുക്കളയിൽ നിന്ന സുമയ്യയെ പിറകിൽ നിന്ന് ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; അവശയായ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് നിലവിളിച്ച് ആളെക്കൂട്ടി വാവിട്ട് കരഞ്ഞ ഭർത്താവിന്റെ പ്രകടനത്തിൽ സംശയം തോന്നിയതോടെ അത് സംഭവിച്ചു.... ജീവന് വേണ്ടി ഭാര്യ പിടയുമ്പോഴും, കാമുകിയുമായുള്ള വിവാഹത്തിന് പ്ലാനിട്ട് നിസാം:- ഭർത്താവിന്റെ വെളിപ്പെടുത്തൽ

കൊല്ലം കൊട്ടിയത്ത് അവശ നിലയിൽ അടുക്കളയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മൈലാപ്പൂര് തൊടിയിൽ പുത്തൻ വീട്ടിൽ ബിലാൽ ഹൗസിൽ നിസാമിന്റെ ഭാര്യ നിഷാന എന്നു വിളിക്കുന്ന സുമയ്യയാണ്(29) മരിച്ചത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ശനിയാഴ്ച രാവിലെ സുമയ്യയെ അടുക്കളയിൽ അവശനിലയിൽ കണ്ടെതെന്നാണ് ഭർത്താവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞതെന്നു പൊലീസ് അറിയിച്ചു. നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരും ഭർത്താവും ബന്ധുക്കളും ചേർന്ന് സുമയ്യയെ ഉടൻ സമീപത്തെ ക്ലിനിക്കിലേക്കു കൊണ്ടു പോയി. ഗുരുതരമായതോടെ മേവറത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നു കൊട്ടിയത്തെ മറ്റൊരു ആശുപത്രിയിലേക്കും അവിടെ നിന്നു പാലത്തറ സഹകരണ ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇവിടെ വച്ചാണ് മരിച്ചത്.
നിഷാന തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നിസാം പറഞ്ഞിരുന്നത്. പക്ഷെ കൊലപാതകമെന്ന് ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെ കൊട്ടിയം പൊലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും നിഷാനയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി.
നിഷാനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതിനു പിന്നാലെ പാരിപ്പള്ളിയില്‍ നിന്ന് ഭര്‍ത്താവ് നിസാമിനെ ചാത്തന്നൂര്‍ ACPയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കസ്റ്റഡിയിലെടുത്തു. നിസാമിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ ചൊല്ലി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നിസാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ നിസാം കുറ്റം സമ്മതിച്ചു. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് നല്‍കിയ മൊഴി. സംഭവ ദിവസം അടുക്കളയിൽ നിന്ന സുമയ്യയെ പിറകിൽ നിന്നു ഷാൾ കഴുത്തിൽ കുടുക്കിയെന്നു ചോദ്യം ചെയ്യലിൽ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷോള്‍ തെളിവെടുപ്പ് സമയത്ത് കണ്ടെത്തി.
ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിസാം. നിസാമിനെ തെളിവെടുപ്പിന് കൊണ്ടുവന്നതോടെ നാട്ടുകാർ നാട്ടുകാര്‍ രോഷാകുലരായി. നിസാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമീപത്തെ മറ്റൊരു യുവതിയുടെ സ്ഥാപനം നാട്ടുകാരില്‍ ചിലര്‍ തല്ലിത്തകര്‍ത്തു. ഈ യുവതി നേരത്തെ നിസാമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ നിസാമും ആയി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും പ്രതി പറയുന്ന വിവാഹ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha























