മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ ചോദ്യം ചെയ്യല്‍ അന്തിമ ഘട്ടത്തിലേക്ക്.... ഇനി ചോദ്യം ചെയ്യാനുള്ളത് കെ. സുരേന്ദ്രനെ മാത്രം

മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ ചോദ്യം ചെയ്യല്‍ അന്തിമ ഘട്ടത്തിലേക്ക്. ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഇദ്ദേഹം മൂന്നാമത് നല്‍കിയ നോട്ടീസ് അനുസരിച്ച് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഡി വൈ.എസ്.പി എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യല്‍ ഒന്നര മണിക്കൂറോളം നീണ്ടു. ബുധനാഴ്ച ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. സുരേഷ്‌കുമാര്‍ ഷെട്ടിയെ ചോദ്യം ചെയ്യും.
ഇദ്ദേഹം എത്തിയാല്‍ ജില്ലയിലുള്ള നേതാക്കളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും. കേസിലെ മുഖ്യപ്രതി കെ. സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. നേതാക്കളായ സുനില്‍ നായിക്, സുരേഷ് നായിക്, കെ. മണികണ്ഠ റൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയുടെ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചത് കെ. സുരേന്ദ്രന്റെ ചീഫ് ഏജന്റായ ബാലകൃഷ്ണ ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് താളിപ്പടുപ്പിലെ ഹോട്ടല്‍ മുറിയില്‍ മാര്‍ച്ച് 21നായിരുന്നു ഈ സംഭവം. ബാലകൃഷ്ണ ഷെട്ടിക്കൊപ്പം കാസര്‍കോട് കലക്ടറേറ്റില്‍ എത്തിയാണ് സുന്ദര പത്രിക പിന്‍വലിച്ചത്.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, പൈവളികെയിലെ ബി.ജെ.പി നേതാവ് ലോകേഷ് നന്ദ എന്നിവരും കൂടെയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























