യുവതിയുടെ മരണം കൊലപാതകം.... തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്ന പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍ , തെളിവെടുപ്പില്‍ ഇയാള്‍ കുറ്റകൃത്യത്തിനുപയോഗിച്ച ഷാള്‍ കണ്ടെത്തി

യുവതിയുടെ മരണം കൊലപാതകം.... തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്ന പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍ , തെളിവെടുപ്പില്‍ ഇയാള്‍ കുറ്റകൃത്യത്തിനുപയോഗിച്ച ഷാള്‍ കണ്ടെത്തി.
ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശിനിയായ നിഷാനയെ (27) കൊട്ടിയത്തെ വീട്ടിനുളളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവം കൊലപാതക ശ്രമമെന്ന് തെളിഞ്ഞു.
പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷാന മരണമടഞ്ഞു.സംഭവത്തിന് കാരണം ഭര്‍ത്താവ് നിസാം(39) ആണെന്ന് കണ്ടെത്തി.
ഇയാളുടെ കാമുകിയായ യുവതിയെ വിവാഹം ചെയ്യാനായിരുന്നു നിഷാനയെ കൊലപ്പെടുത്തിയത്. മൂന്ന് കുട്ടികളുടെ പിതാവാണ് നിസാം. നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചതാണെന്നാണ് നിസാം പൊലീസിനോട് ആദ്യം പറഞ്ഞത്.
എന്നാല്‍ കഴുത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ നിഷാനയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. കുറ്റസമ്മതം നടത്തിയ പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രകോപിതരായത്.
https://www.facebook.com/Malayalivartha


























