കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 40 ലക്ഷം രൂപ വിലവരുന്ന മയക്കു മരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് നിന്ന് 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പൊലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കല്‍ നിന്ന് 40 ഗ്രാം എം ഡി എം എ മരുന്നുകളും പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ നൗഫല്‍ (33), അന്‍വര്‍ തസ്‌നിം (35) മന്‍സൂര്‍ (35) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ ഒരാള്‍ക്ക് കരിപ്പൂര്‍ സ്വര്‍ണകടത്തുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതില്‍ അന്‍വര്‍ മുമ്ബ് വിദേശത്തേക്ക് ഹെറോയിന്‍ കടത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ഇയാള്‍ എട്ടു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























