Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

കേരളത്തിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം; മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു, പതിനൊന്ന്ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കളിലും രോഗികൾ നിറഞ്ഞു

22 AUGUST 2021 12:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ നാല് ജില്ലകളിലാണ് കോവിഡ് വ്യാപനം കൂടുതലായുള്ളതായി പറയുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. കൂടാതെ പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു.

നിലവില്‍ 1.78 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 72 ശതമാനം കിടക്കളിലും രോഗികൾ ഉണ്ട്. കാസര്‍ഗോഡ് 79 ശതമാനവും തൃശ്ശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു. അതോടൊപ്പം തന്നെ കോഴിക്കോട് 6116 കിടക്കളില്‍ 3424 എണ്ണത്തിലും പാലക്കാട് 8727 ല്‍ 5848 ലും രോഗികള്‍ നിലവിലുണ്ട്.കൂടാതെ മറ്റ് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിലും 40 ശതമാനത്തില്‍ താഴെ കിടക്കകളെ ഇനി ബാക്കിയുള്ളു.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2491, കോഴിക്കോട് 2197, തൃശൂര്‍ 2011, എറണാകുളം 1936, പാലക്കാട് 1031, കൊല്ലം 1116, കോട്ടയം 982, കണ്ണൂര്‍ 891, ആലപ്പുഴ 853, തിരുവനന്തപുരം 770, വയനാട് 638, പത്തനംതിട്ട 488, ഇടുക്കി 452, കാസര്‍ഗോഡ് 280 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, പാലക്കാട് 12, വയനാട് 10, കൊല്ലം, പത്തനംതിട്ട 8 വീതം, മലപ്പുറം, തൃശൂര്‍ 7 വീതം, കാസര്‍ഗോഡ് 4, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 902, കൊല്ലം 1157, പത്തനംതിട്ട 485, ആലപ്പുഴ 1471, കോട്ടയം 1027, ഇടുക്കി 621, എറണാകുളം 2327, തൃശൂര്‍ 2433, പാലക്കാട് 2211, മലപ്പുറം 3577, കോഴിക്കോട് 2324, വയനാട് 709, കണ്ണൂര്‍ 1099, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,462 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,05,480 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (2 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (2 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (2 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (3 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (3 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (3 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (3 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (3 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (5 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (5 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (6 hours ago)

Malayali Vartha Recommends