കോവിഡുകാലത്ത് പരീക്ഷ നടത്തി സംസ്ഥാനത്തിന് പരിചയമുണ്ട്... ഏത് സാഹചര്യത്തിലാണ് പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തത് സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല... പ്ലസ് വണ്‍ പരീക്ഷയിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി
കോവിഡുകാലത്ത് പരീക്ഷ നടത്തി സംസ്ഥാനത്തിന് പരിചയമുണ്ട്... ഏത് സാഹചര്യത്തിലാണ് പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തത് സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല... പ്ലസ് വണ്‍ പരീക്ഷയിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി .
കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഇത്തരത്തില്‍ നടത്തിയിരുന്നുവെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തിലാണ് പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തത് സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല.
പരീക്ഷ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് കോടതിയെ അറിയിക്കും. ഇത്തരത്തില്‍ പരീക്ഷ നടത്തി മുന്‍പരിചയമുണ്ടെന്ന കാര്യവും കോടതിയില്‍ ബോധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പരീക്ഷക്കായി സ്കൂളുകള്‍ അണുവിമുക്തമാക്കുന്ന നടപടികള്‍ ഉള്‍പ്പടെ പൂര്‍ത്തീകരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കോവിഡ് കാലത്ത് നടത്തിയപ്പോള്‍ സംസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha