ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; സബ് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിങ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അജിത്ത് കുമാറിനാണ് സസ്‌പെന്‍ഷന്‍.
ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി രവി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്
https://www.facebook.com/Malayalivartha
























