നിപയിൽ ആശ്വാസ വാർത്ത; രോഗബാധയെ തുടർന്ന് മരണപ്പെട്ട കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 16 പേരുടെ കൂടി സാമ്പിളുകള്‍ നെഗറ്റീവ് ആയി

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 16 പേരുടെ കൂടി സാമ്ബിളുകള്‍ നെഗറ്റീവ്. ഫലം ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതോടെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 46 പേര്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായി. 30 പേരുടെ പരിശോധന ഫലം നേരത്തെ പുറത്തുവന്നിരുന്നു. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരെയും വൈറസ് പിടികൂടിയിട്ടില്ല.
ആശുപത്രിയില്‍ 62 പേരാണ് ഇനിയുള്ളത്. ഇവരില്‍ 12 പേര്‍ക്ക് രോഗ ലക്ഷണമുണ്ട്. സമ്ബര്‍ക്കപ്പട്ടികയില്‍ മറ്റുജില്ലയില്‍ നിന്നുള്ള 47 പേരാണുള്ളത്. കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത കോഴിക്കോട് ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ വാക്സിനേഷന് തുടരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിപ പശ്ചാതലത്തില്‍ കോഴിക്കോട് ജില്ലയില്‍ നേരത്തെ വാക്സിനേഷന് നിര്‍ത്തിവെച്ചിരുന്നു.
നെഗറ്റീവ് ആയവര്‍ക്ക് ക്വാറന്‍റീന്‍ സൗകര്യം വീട്ടില്‍ ഉണ്ടെങ്കില്‍ മടങ്ങാമെന്നും മന്ത്രി അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്ബതാം വാര്‍ഡിലെ പാഴൂര്‍ മുന്നൂര് വായോളി അബൂബക്കര്‍-വാഹിദ ദമ്ബതികളുടെ ഏക മകനായ മുഹമ്മദ് ഹാഷിമാണ് അതിതീവ്ര വൈറസായ നിപ ബാധിച്ച് മരിച്ചത്.
https://www.facebook.com/Malayalivartha
























