പരാതിയിൽ ഉറച്ച് പെൺപുലികൾ..... പൂർണ സ്ത്രീസ്വാതന്ത്ര്യം! ആണുങ്ങൾക്ക് വഴങ്ങിയില്ല ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു....

കേരളത്തിൽ മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കുന്ന രണ്ട് സംഭവങ്ങളാണ് നിലവിലുള്ളത്. ഒന്ന് നമുക്ക് അറിയാവുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ എംഎൽഎ കെ. ടി. ജലീൽ ഉന്നയിച്ചിട്ടുള്ള 1021 കോടിയുടെ അഴിമതി ആരോപണം. രണ്ടാമത്തേത് മുസ്ലീം ലീഗിന്റെ തന്നെ ഹരിതയിലെ പെൺപുലികൾ ലീഗിനെ വിറപ്പിച്ചതും. ഇപ്പോൾ മുന്നോട്ട് വച്ച കാൽ യാതൊരു കാരണവശാലും പിന്നോട്ടേക്ക് വയ്ക്കില്ല എന്ന് ഉറച്ച തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഹരിത. ഇത് ലീഗിനെ നല്ല വിധേന പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
തൊട്ട് പിന്നാലെ ഏതുരീതിയിലും അവരെ അടിച്ചമർത്താനുള്ള പലശ്രമങ്ങളായിരുന്നു ലീഗ് ശ്രമിച്ചു കൊണ്ടിരുന്നത്. ഒടുവിൽ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്. ലീഗ് ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കണമെന്ന ആവശ്യം ലീഗ് നേതൃത്വം നേരത്തെ മുന്നോട്ടു വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്.
സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കള്‍.
പ്രശ്‌നം വളരെ രമ്യമായി പരിഹരിക്കാനുള്ള പലശ്രമങ്ങളും പാര്‍ട്ടി നടത്തിയെന്ന് പിഎംഎ സലാം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്ക് വഴങ്ങാത്ത ഹരിത നേതാക്കള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കേണ്ട അവസ്ഥയാണ് നേതൃത്യത്തിന് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കാതെ ചര്‍ച്ചയുമായി മുന്നോട്ടു പോകില്ലെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി നല്‍കിയവര്‍ക്ക് എതിരെയാണ് ലീഗ് നേതൃത്വം ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാനായി സമ്മർദ്ദം ചെലുത്തിയത്.
നേരത്തേ ഹരിത സംസ്ഥാന കമ്മിറ്റിയെ ലീഗ് മരവിപ്പിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെയാണ് മരവിപ്പിക്കൽ തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.
https://www.facebook.com/Malayalivartha
























