സാബുവിന്റെ ആഗ്രഹം! യോഗി ഒറ്റ വിളി... കേരളത്തില്‍ മേനിപറച്ചിലിനെ പരിഹസിച്ച് കിറ്റക്സ് മുതലാളി...

കേരളത്തിൽ കൊവിഡ് പ്രതിരോധം ഏകദേശം പാളിയ മട്ടാണ്. ഇന്നും ഏകദേശം 30,000നടുത്ത് തന്നെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഒക്കെ എടുത്ത് കളഞ്ഞ് നിലവിലെ സ്ഥിതിയുമായി പൊരുത്തപ്പെട്ട് ജീവിച്ചു കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ സമയത്താണ് കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരേ രൂക്ഷ വിമർശനവും ഉത്തർപ്രദേശിന് അഭിനന്ദനവുമായി കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് രംഗത്തെത്തിയത്. കൊറോണയെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച സംസ്ഥാനം ഉത്തര്‍ പ്രദേശാണെന്ന് സാബു ജേക്കബ് വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാൽ കേരളത്തില്‍ നടന്നത് മേനി പറച്ചില്‍ മാത്രമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. കേരളത്തിലെ കോവിഡ് പ്രതിരോധം പൂര്‍ണമായും പരാജയപ്പെട്ടു. എന്നാല്‍, യുപി മികച്ച പ്രതിരോധമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ഇന്ത്യ എഹഡ് എന്ന ചാനല്‍ പരിപാടിയില്‍ സാബു ജേക്കബ് പരാമർശിക്കുകയുണ്ടായി.
പിണറായി സര്‍ക്കാരിന്റെ കൊറോണ നയം ഒട്ടും ശരിയല്ല. സര്‍ക്കാര്‍ അനാവശ്യമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. വാക്‌സിന്‍ കൊണ്ട് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുക. എന്നാല്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് കോവിഡിനെ പ്രതിരോധിച്ചത്.
കിറ്റക്‌സിലെ 700ല്‍ അധികം തൊഴിലാളികളും യുപിയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇതില്‍ നാട്ടില്‍ പോയി മടങ്ങിയെത്തുന്ന തൊഴിലാളികളില്‍ 50 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്കും കൊറോണ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. 50 പേരെ പരിശോധിച്ചാല്‍ അതില്‍ 25 പേരും രോഗ ബാധിതരായിരിക്കും എന്നും സാബു വ്യക്തമാക്കി.
സമാധാനപരമായ ഒരു വ്യവസായ ചുറ്റുപാടാണ് അന്വേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. വളരെ ചുരുങ്ങിയ നാളുകളിലാണ് സംസ്ഥാനം ഇത്തരത്തിൽ ഒരു നേട്ടം സ്വന്തമാക്കിയത്. വൈകാതെ തന്നെ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചക്കിടെ ഉത്തര്‍പ്രദേശില്‍ നിക്ഷേപ നടത്താനുള്ള താല്‍പ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്സിനെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നല്‍കിയിട്ടുണ്ട്. ഇനി ഉടൻ തന്നെ നിക്ഷേപ പദ്ധിതികൾ ആവിഷ്കരിക്കും എന്ന തന്നെയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























