അവിശുദ്ധ കൂട്ട്കെട്ട് പുറത്തായി... കുഞ്ഞാപ്പയെ പെടുത്താൻ കേന്ദ്ര ഏജൻസിയെ ഇറക്കുമെന്ന് ബിജെപി... മുരളീധരനും സുരേന്ദ്രനും കട്ടയ്ക്കിറങ്ങി...

സിപിഎമ്മിന്റെ ഭാഗത്ത് നിന്നും കുഞ്ഞാലിക്കുട്ടിയിക്ക് അനുാവ പൂർവ്വം കാര്യങ്ങൽ നീക്കുന്നു എന്ന ആക്ഷേപത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന തെളിവുകളുമായിട്ടാണ് ഇപ്പോൾ ബിജെപി നേതാക്കൾ കളത്തിലിറങ്ങിയിരിക്കുന്നത്.
കളളപ്പണമുണ്ടെങ്കിൽ ആരുടെ നിയന്ത്രണത്തിലുളള ബാങ്കാണെങ്കിലും കേന്ദ്ര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. തൃശൂരിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ബാങ്കായാലും മറ്റാരുടെയെങ്കിലും നേതൃത്വത്തിലെ ബാങ്കായാലും നടപടിയെടുക്കാൻ തടസമില്ല. രാജ്യതലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ആർ നഗർ ബാങ്ക് തട്ടിപ്പിലൂടെ ലീഗ്-സിപിഎം അടവുനയം വ്യക്തമായെന്നും വി.മുരളീധരൻ വ്യക്തമാക്കി.
അതേസമയം കെ.ടി ജലീലിന്റെ ഇടപെടലുകളിൽ മുഖ്യമന്ത്രിയ്‌ക്ക് പുറമേ ഇടത് നേതാക്കൾക്കുളള അതൃപ്‌തിയും വ്യക്തമായിട്ടുണ്ട്. പ്രതികരണത്തിൽ ജാഗ്രത പുലർത്തണമെന്ന് സിപിഎം ആക്‌ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ എ.ആർ നഗർ കേസിലെ കെ.ടി ജലീലിന്റെ ഇടപെടലിനോടുളള അതൃപ്‌തി വ്യക്തമാക്കി. ജലീലിനെ അദ്ദേഹം നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം.
ജലീലിന്റെ ആരോപണങ്ങളെ സഹകരണ മന്ത്രി വി.എൻ വാസവനും തളളി. എ.ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന് അറിയില്ല. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വേണ്ടി ഗവണ്മെന്റിന് നിൽക്കാനാവില്ലെന്നും വാസവൻ പ്രതികരിച്ചു. അതേസമയം വിഷയത്തിൽ അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്നാണ് കെ.ടി ജലീൽ പ്രതികരിച്ചത്.
എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഐഎം -ലീഗ് അവിശുദ്ധ കൂട്ടുകെട്ട് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന സിപിഐഎം നിലപാട് ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെയാണ്...
‘എആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ് – സിപിഐഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളി പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്.
എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളില്‍ ഈ ലീഗ്- മാര്‍കിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസുകാര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ട് പുറത്തുവരണം. കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സഹകരണ ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ സിപിഐഎം അതൃപ്തിയറിയിക്കുകയാണ് ചെയ്തത്. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് സിപിഐഎം നിര്‍ദേശം നല്‍കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























