കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ തടഞ്ഞുവെച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം

കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ തടഞ്ഞുവെച്ച് ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയ കേസിലെ പ്രതി തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ജോസഫിന് ഹൈകോടതിയുടെ ജാമ്യം. സാധാരണ കേസ് എന്ന നിലയില്‍ കാണാനാവില്ലെങ്കിലും 90 ദിവസത്തിലേറെയായി ജയിലില്‍ കഴിയുന്നത് കണക്കിലെടുത്ത് ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. ഷെര്‍സി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം, പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ഇതിലെ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥ കോടതി ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി. നിശ്ചിത തുകയുടെ ബോണ്ടും തുല്യതുകക്കുള്ള ആള്‍ജാമ്യവുമടക്കം മറ്റ് ഉപാധികള്‍ക്കൊപ്പമാണ് ഈ വ്യവസ്ഥയും ചേര്‍ത്തത്.
https://www.facebook.com/Malayalivartha
























