വൃത്തിയാക്കിയ മത്സ്യം ഇനി വീട്ടുപടിക്കലെത്തും; സംസ്ഥാന ഫിഷറീസ് വകുപ്പിെന്റ മീമീ ആപ് സേവനം ജില്ലയിലെ 29 സ്ഥലങ്ങളിലേക്ക്, മൂന്ന് നഗരസഭ, കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ എന്നിവിടങ്ങളിലാണ് ഇനി സേവനം ലഭ്യമാകും

ഇനിമുതൽ വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തും. സംസ്ഥാന ഫിഷറീസ് വകുപ്പിെന്റ മീമീ ആപ് സേവനം ജില്ലയിലെ 29 സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി അധികൃതർ. ജില്ലയിലെ രണ്ട് പഞ്ചായത്ത്, മൂന്ന് നഗരസഭ, കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ എന്നിവിടങ്ങളിലാണ് ഇനി സേവനം ലഭ്യമാകുന്നതാണ്.
സംസ്ഥാന ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത ആപ്പിെന്റ സഹായത്തോടെ വീട്ടമ്മമാര്‍ക്ക് ഗുണമേന്മയുള്ള രാസവസ്തുരഹിതമായ മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ്. അരക്കിലോ പാക്കറ്റിലാണ് ഈ മത്സ്യം ലഭിക്കുന്നത്. https://play.google.com/store/apps/details ലിങ്ക് വഴി ആപ് ഇന്‍സ്റ്റാള്‍ ചെയ്യാൻ സാധിക്കുന്നതാണ്.
അതോടൊപ്പം തന്നെ നഗരസഭകളായ പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും തൊടിയൂര്‍, മയ്യനാട് പഞ്ചായത്തുകളിലുമാണ് സേവനങ്ങള്‍ ലഭിക്കുന്നതായിരിക്കും. കോര്‍പറേഷനില്‍ നാല് മീമീ സ്റ്റോറുകള്‍ വഴിയാണ് 24 വാര്‍ഡുകളിലെ വിതരണം ചെയ്യുന്നത്. ആപ്പിലൂടെ ഓണ്‍ലൈനായും മീമീ സ്റ്റോറുകള്‍ വഴിയും മത്സ്യം കിട്ടുന്നതാണ്. സൗകര്യം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്യും. മീമീ സ്റ്റോറുകള്‍ തുറക്കാന്‍ താല്പര്യമുള്ളവര്ക്ക് www.parivarthanam.org വെബ്സൈറ്റിലോ അല്ലെങ്കില്‍ +91 9383454647 നമ്പറിലോ ബന്ധപ്പെടാം.
അതേസമയം ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവശ്രദ്ധ നൽകിയാണ് മീമീ ഫിഷി സംഭരണം, സംസ്കരണം, പാക്കിങ് എന്നിവ അന്താരാഷ്ട്ര മാനദണ്ഡം പാലിച്ച് നടത്തുന്നത്. കടലിന്റെ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാൻ സാധിക്കുന്നതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിശ്വാസ്യതയുള്ള മത്സ്യകൃഷിയിടങ്ങളില്‍ നിന്നുമാണ് മീമീ സ്റ്റോറുകള്‍ മത്സ്യം സംഭരിക്കുന്നത്.
കൂടാതെ ഒരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷി ഉല്പന്നങ്ങളില് പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. യൂറോപ്യന്‍ യൂനിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്മ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്പ്പെടുത്തിയിരിട്ടുള്ളത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ആയതിനാൽ തന്നെ ഉപഭോകതാക്കൾക്ക് യാതൊരുവിധ ഭയവും വേണ്ടതില്ല.
https://www.facebook.com/Malayalivartha


























