ചന്ദ്രാനന്ദന്റെ ചപ്പാരപ്പടവ് ജനകീയ പാലം പരമ്പരയിൽ നിന്ന് നാലു ഫോട്ടോൾകൂടി കണ്ടെത്തി; ചടങ്ങുകളുടെ ഫോട്ടോകൾ മാത്രമല്ല, ചില വ്യക്തികൾ, ചില പ്രദേശങ്ങൾ, ചില സംഭവങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഫോട്ടോ പരമ്പരകളും ചന്ദ്രാനന്ദൻ ചെയ്തിരുന്നു; ദൗർഭാഗ്യവശാൽ അവയുടെ തിരിവുകൾ മാത്രമേ എന്റെ കൈയിലുള്ളൂ;-തോമസ് ഐസക്ക്

ജനകീയാസൂത്രണ ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പറഞ്ഞിരിക്കുന്നത് ചന്ദ്രാനന്ദന്റെ ചപ്പാരപ്പടവ് ജനകീയ പാലം പരമ്പരയിൽ നിന്ന് നാലു ഫോട്ടോൾകൂടി കണ്ടെത്തി എന്നതിനെ കുറിച്ചാണ്.
ചടങ്ങുകളുടെ ഫോട്ടോകൾ മാത്രമല്ല, ചില വ്യക്തികൾ, ചില പ്രദേശങ്ങൾ, ചില സംഭവങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഫോട്ടോ പരമ്പരകളും ചന്ദ്രാനന്ദൻ ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ചന്ദ്രാനന്ദന്റെ ചപ്പാരപ്പടവ് ജനകീയ പാലം പരമ്പരയിൽ നിന്ന് നാലു ഫോട്ടോൾകൂടി കണ്ടെത്തി. ചടങ്ങുകളുടെ ഫോട്ടോകൾ മാത്രമല്ല, ചില വ്യക്തികൾ, ചില പ്രദേശങ്ങൾ, ചില സംഭവങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഫോട്ടോ പരമ്പരകളും ചന്ദ്രാനന്ദൻ ചെയ്തിരുന്നു.
ദൗർഭാഗ്യവശാൽ അവയുടെ തിരിവുകൾ മാത്രമേ എന്റെ കൈയിലുള്ളൂ. ഫോട്ടോകൾ മുഴുവൻ 2 ഡസനിലേറെ ആൽബങ്ങളാക്കി പ്ലാനിംഗ് ബോർഡിൽ സൂക്ഷിക്കാൻ നൽകിയതാണ്. അത്രയേ അവയെക്കുറിച്ച് അറിവുള്ളൂ. ബാക്കിയുണ്ടായിരുന്ന ഫോട്ടോകളെല്ലാം ഒരു പെട്ടിയിലാക്കി സീൽ ചെയ്തു.
20 വർഷമായി ഇവ എന്നോടൊപ്പം ഒരു വീടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്കു വിവിധ പെട്ടികളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇപ്പോഴാണ് അവയിൽ ചിലതെല്ലാം തുറന്നത്. അങ്ങനെയാണ് ഒരു പെട്ടി ഫോട്ടോകൾ കണ്ടെത്തിയത്.
നിമിത്തമായത് മനോജ് പുതിയവിളയുടെ ദേശാഭിമാനി അഭിമുഖം. അന്ന് ഈ പെട്ടി തുറന്നില്ല. എന്നാൽ മറ്റുചില ഫോട്ടോകൾ കണ്ടെത്തി. ചന്ദ്രാനന്ദന്റെ മറ്റു ചില കൗതുക ഫോട്ടോ പരമ്പരകൾകൂടി പോസ്റ്റ് ചെയ്യുന്നതാണ്.
കഴിഞ്ഞ പോസ്റ്റിൽ അലങ്കരിച്ച ചപ്പാരപ്പടവ് ജനകീയ പാലത്തിന്റെ രണ്ടു ചിത്രങ്ങളും പാലത്തിന്റെ മോഡൽ പ്രദർശന ചിത്രങ്ങളും റിച്ചാർഡ് ഫ്രാങ്കിയുടെ ശേഖരത്തിൽ നിന്നാണ്. ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സി-ഡിറ്റിന്റെ വീഡിയോയിൽ നിന്നും ഗ്രാബ് ചെയ്തവയാണ്.
https://www.facebook.com/Malayalivartha


























