Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജിയോ ബേബിയുടെ ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം; പൃഥ്വിരാജ്, ബിജുമേനോന്‍ നല്ല നടന്മാര്‍; സുരഭി ലക്ഷ്മി, സംയുക്ത മേനോന്‍ നല്ല നടിമാര്‍; സിദ്ധാര്‍ത്ഥ ശിവ മികച്ച സംവിധായകന്‍; ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചു

13 SEPTEMBER 2021 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 പ്രഖ്യാപിച്ചിരിക്കുകയാണ് .കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കി.

മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍) ലഭിക്കും.സിദ്ധാര്‍ത്ഥ ശിവ ആണ് മികച്ച സംവിധായകന്‍ (ചിത്രം:എന്നിവര്‍). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിന് നല്‍കും. സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ മാമ്മൂക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.കോവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ.ജോര്‍ജ് ഓണക്കൂര്‍ ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് എന്നിവര്‍ അറിയിച്ചു.

മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിര്‍മ്മാണം:ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്, ബിജു)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: പ്രജീഷ് സെന്‍ (ചിത്രം: വെള്ളം)
മികച്ച സഹനടന്‍ : സുധീഷ് (ചിത്രം എന്നിവര്‍)
മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി),
ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)
മികച്ച കലാസംവിധായകന്‍ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)
മികച്ച നവാഗത പ്രതിഭ
നടന്‍: ആനന്ദ് റോഷന്‍ (ചിത്രം :സമീര്‍)
നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (10 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (3 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (6 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends