സംസ്ഥാനത്ത് അതിവേഗ കോടതികള്‍ തുടങ്ങിയിട്ടും തീരുമാനമാകാതെ പോക്സോ കേസുകള്‍ ഇനിയും ബാക്കി
പോക്സോ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ പ്രത്യേക കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് പതിനായിരത്തോളം കേസുകള്‍. സംസ്ഥാനത്താകെ 9,620 പോക്സോ കേസുകളാണ് തീരുമാനമാകാതെ കോടതികളിലുള്ളത്.
ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാക്കാനുള്ളത് തൃശൂര്‍ ജില്ലയിലാണ്(1325). കുറവ് വയനാട് ജില്ലയിലും(262). തിരുവനന്തപുരം 1000, കൊല്ലം 682, പത്തനംതിട്ട 335, ആലപ്പുഴ 516, കോട്ടയം 514, ഇടുക്കി 588, എറണാകുളം 651, പാലക്കാട് 619, മലപ്പുറം 613, കോഴിക്കോട് 1213, കണ്ണൂര്‍ 860, കാസര്‍കോട് 472 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. പോക്സോ കോടതികളില്‍ തീരുമാനമാകാതെ കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാണ് 28 താല്‍ക്കാലിക അതിവേഗ പ്രത്യേക കോടതികള്‍ ആരംഭിച്ചത്. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും തീര്‍പ്പാക്കാനുള്ള കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha