സുരേഷ് ഗോപി ഓവര്‍സ്മാര്‍ട്ട് കളിക്കുന്നതായി ബിജെപിയില്‍ പരക്കെ മുറുമുറുപ്പ്...

സുരേഷ് ഗോപി ഓവര്‍സ്മാര്‍ട്ട് കളിക്കുന്നതായി ബിജെപിയില്‍ പരക്കെ മുറുമുറുപ്പ്. കേവലം രാജ്യസഭാ എംപിയായ സുരേഷ് ഗോപി പോലീസിനെ മാത്രമല്ല നാട്ടുകാരെയും വെറുപ്പിക്കുന്നതായി ബിജെപി സംസ്ഥാന ഘടകത്തില്‍ ഒരു വിഭാഗം പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു.
സിനിമയിലെ വില്ലന്‍ സ്‌റ്റൈലും വീര ഡയലോഗുകളുമൊക്കെ സാധാരണക്കാരുടെ സമൂഹത്തില്‍ ചെലവാക്കാനെത്തിയാല്‍ ജനം കൂവുന്ന കാലം കേരളത്തില്‍ വരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ്. സിനിമാ താരങ്ങളോട് അന്ധമായ ആരാധനയൊന്നും വെച്ചുപുലര്‍ത്താത്ത കേരളത്തില്‍ ആരാധനയില്ലാത്ത പൊതുസമൂഹവും ബിജെപി വിരുദ്ധരും സുരേഷ് ഗോപിയെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കളില്‍തന്നെ ഒരു വിഭാഗം നേതൃത്വത്തെ പ്രതികരണം അറിയിച്ചിരിക്കുന്നത്. മാത്രവുമല്ല ബിജെപി സംസ്ഥാന പ്രസിഡന്റാകാന്‍ സുരേഷ് ഗോപി നടത്തുന്ന രഹസ്യനീക്കം പാര്‍ട്ടിക്കു നേട്ടമുണ്ടാക്കില്ലെന്നും സുരേഷ് ഗോപി വിരുദ്ധര്‍ ദേശീയ തലത്തില്‍ അറിയിച്ചുകഴിഞ്ഞു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് കൊട്ടാരക്കരക്കരയില്‍ സുരേഷ് ഗോപി ചടങ്ങ് ബഹിഷ്‌കരിച്ച് ജനങ്ങളെ വെറുപ്പിച്ചതാണ് പ്രാദേശിക ബിജെപി പ്രവര്‍ത്തകരെ ഏറെ വെറുപ്പിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമില്ലാത്ത ജാട സുരേഷ് ഗോപി എന്ന എംപിക്ക് ഉണ്ടാകുന്നത് പാര്‍ട്ടിക്ക് നേട്ടമാകില്ല. സുരേഷ് ഗോപിയെ കാണാനെത്തിയ ഇതര പാര്‍ട്ടിക്കാരും കടുത്ത വിമര്‍ശനമാണ് സംഭവത്തില്‍ അഴിച്ചുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്കു തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി കൊട്ടാരക്കരയില്‍ എത്തിയത്. കാറില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ താന്‍ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറില്‍ നിന്ന് ഇറങ്ങിയതു തന്നെ.
ഓഡിറ്റോറിയത്തിനുള്ളിലും അവിടെയും പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി ചടങ്ങില്‍ സംസാരിക്കാതെ കളം വിട്ടൊഴിഞ്ഞത്. സംസാരവും ശരീരഭാഷയും വേഷവിധാനങ്ങളുമൊക്കെ ഇല്ലാത്ത പൊയ്മുഖമാണെന്നും സുരേഷ് ഗോപി എംപിയായത് പാര്‍ട്ടിയുടെ ആനുകൂല്യത്തിലാണെന്നും അതേ വേദിയില്‍ തന്നെ പ്രാദേശിക നേതാക്കള്‍ പരസ്യപ്രസ്താവനയിറക്കിയിരുന്നു.
അണികള്‍ അനുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറില്‍ കയറി മടങ്ങുകയായിരുന്നു. തുടര്‍ന്ന് മാനം നഷ്ടപ്പെടാതെ ബിജെ പി ഭാരവാഹികള്‍ പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇത്തരം വിവാദങ്ങള്‍ക്കിടെയിലാണ് സുരേന്ദ്രനെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു സുരേഷ് ഗോപി വന്നേക്കുമെന്ന കിംവദന്തികള്‍ പരന്നത്..
എന്നാല്‍ സുരേഷ് ഗോപിയുടെ ഇക്കാലത്തെ ജാടകള്‍ കേരളത്തില്‍ അധികം ചെലവാകില്ലെന്നും സമീപഭാവിയില്‍തന്നെ ബിജെപിക്കുള്ളില്‍ സുരേഷ് ഗോപി വിരുദ്ധ വികാരമുണ്ടാകുമെന്നാണ് പുതിയ വിമര്‍ശനം ഉയരുന്നത്.
്എം.പിയായ തന്നെ സല്യൂട്ട് നല്‍കി പൊലീസ് ബഹുമാനിക്കുന്നില്ല എന്നായിരുന്നു സുരേഷ് ഗോപി നേരത്തെ തൃശൂരില്‍ പരാതിപ്പെട്ടത്. തൃശൂര്‍ ഒല്ലൂരിലെ പരിപാടിക്കിടെ ജീപ്പിലിരുന്ന എസ്.ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുകയും ചെയ്തിരുന്നു.
സുരക്ഷ ഒരുക്കാനെത്തിയ എസ്.ഐയെ വിളിച്ചുവരുത്തി ഞാന്‍ മേയറല്ല, രാജ്യസഭാംഗമാണ് എന്ന് ഓര്‍മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു. എംപിയുടെ താല്‍പര്യത്തില്‍ എസ്.ഐ സല്യൂട്ട് നല്‍കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരേഷ് ഗോപിയുടെ ജാടഷോ വിവാദമാവുകയും ചെയ്തു. സുരേഷ് ഗോപി എം.പിയുടെ നടപടിക്കെതിരെ പൊതുസമൂഹത്തില്‍ അന്ന് കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയ സിനിമാനടന്‍ ഇത്തരത്തില്‍ എന്തിന് ജാട കാണിക്കണം എന്ന ചോദ്യം ഫാന്‍സ് അസോസിയേഷനിലും ഉയര്‍ന്നു.
പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച സംഭവത്തില്‍ സുരേഷ് ഗോപി എം.പിക്കെതിരെ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. വിവാദ സല്യൂട്ടില്‍ പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























