Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

നൂറുകണക്കിന് ആളുകളുടെ ശ്രമദാനത്തിലൂടെയാണ് ചെളികോരി മാറ്റി നിശ്ചിതസമയത്തു കോൺക്രീറ്റ് നടത്താൻ കഴിഞ്ഞത്; കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ ദിവസങ്ങൾ ഏലായിൽ തടഞ്ഞുനിർത്തിയാണ് കോൺക്രീറ്റ് പണി ചെയ്തത്; ​ചടയമംഗലം ബ്ലോക്കിന് കഥകൾ പങ്കുവച്ച് തോമസ് ഐസക്

21 SEPTEMBER 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ് .

ചടയമംഗലം ബ്ലോക്കിന് ഒട്ടേറെ കഥകൾ പറയാനുണ്ട്. കടയ്ക്കൽ - ഇട്ടിവ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണപ്പാട് പാലം ആണ് ഒരുപക്ഷെ ഏറ്റവും അഭിമാനകരമായിട്ടുള്ള ജനകീയപ്രവർത്തനം.

6 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; ചടയമംഗലം ബ്ലോക്കിന് ഒട്ടേറെ കഥകൾ പറയാനുണ്ട്.

കടയ്ക്കൽ - ഇട്ടിവ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണപ്പാട് പാലം ആണ് ഒരുപക്ഷെ ഏറ്റവും അഭിമാനകരമായിട്ടുള്ള ജനകീയപ്രവർത്തനം. 6 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. 5.83 ലക്ഷം രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ചു.

1.5 മീറ്റർ താഴ്ചയിൽ 12 മീറ്റർ സമചതുരത്തിലാണു ഫൗണ്ടേഷൻ. 6 മീറ്റർ സ്പാനാണു പാലത്തിന്. ജനകീയ കമ്മിറ്റി പ്രവർത്തനം ഏറ്റെടുത്തു. പക്ഷെ, മെയ് മാസത്തിൽ അകാലത്തിൽ മഴ പെയ്തു.

ഫൗണ്ടേഷനുവേണ്ടി കുഴിച്ചിരുന്ന 1.5 മീറ്റർ താഴ്ചയിലെ 12 മീറ്റർ സമചതുരം മഴവെള്ളപ്പാച്ചിലിൽ മണ്ണിറങ്ങി നിറഞ്ഞു നികന്നു. നൂറുകണക്കിന് ആളുകളുടെ ശ്രമദാനത്തിലൂടെയാണ് ചെളികോരി മാറ്റി നിശ്ചിതസമയത്തു കോൺക്രീറ്റ് നടത്താൻ കഴിഞ്ഞത്.

കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ ദിവസങ്ങൾ ഏലായിൽ തടഞ്ഞുനിർത്തിയാണ് കോൺക്രീറ്റ് പണി ചെയ്തത്. വെള്ളം തടഞ്ഞു നിർത്തുന്നതിനുള്ള ബണ്ട് നിർമ്മിക്കുന്നതിനും അതു പൊട്ടിപ്പോകാതെ ബലപ്പെടുത്തുന്നതിനും വെള്ളംവന്നു നിറയുന്നതനുസരിച്ച് അതിന്റെ പൊക്കം കൂട്ടുന്നതിനുമായി സ്ത്രീകളും കുട്ടികളുമടക്കം ഒട്ടനവധി ആളുകൾ മറ്റെല്ലാം മറന്നു നിസ്വാർത്ഥമായ സേവനം നടത്തി. ഈ പ്രവർത്തനം മുഴുവൻ ശ്രമദാനമായിരുന്നു.

750 പേർ ഈ സന്നദ്ധസേവനത്തിൽ പങ്കാളികളായി. 1998 ഏപ്രിൽ 14-ന് പാലൊളിയാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. 40-ാം ദിവസം ടോപ്പ് കോൺക്രീറ്റ് ചെയ്തു. എല്ലാ ആഴ്ചയിലും കമ്മിറ്റികൂടി വരവു-ചെലവു കണക്കുകൾ അംഗീകരിക്കുകയും, തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തിരുന്നു.

ബിഎൽഇസി ചെയർമാൻ എസ്. രാജദാസ് ആയിരുന്നു ഇതിനു നേതൃത്വം നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരനായിരുന്നു. ലതികയുടെ പൊതുപ്രവർത്തനത്തിന്റെ തുടക്കം പരിഷത്തിലൂടെയായിരുന്നു. പരിഷത്തിന്റെ വനിതാ കലാജാഥയുടെ ക്യാമ്പിന്റെ സംഘാടനമാണ് പരിഷത്തിലെത്തിച്ചത്.

ഇതോടൊപ്പം കാട്ടാമ്പള്ളി സന്മാർഗ്ഗ വായനശാലയുടെ പ്രവർത്തകയെന്ന നിലയിലുള്ള അംഗീകാരം കൂടിയായിരുന്നു 1995-ൽ ബ്ലോക്കു പഞ്ചായത്ത് പ്രതിനിധിയും തുർന്നു പ്രസിഡന്റുമാക്കിയത്. തുടർന്നുള്ള അഞ്ചു വർഷം ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.

2010-15-ൽ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2020-ൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ ജനകീയാസൂത്രണത്തിനു സംസ്ഥാനതലത്തിൽതന്നെ പ്രവർത്തിക്കുകയുണ്ടായി. എല്ലാ ഘട്ടങ്ങളിലെയും പരിശീലനങ്ങളിൽ സജീവപങ്കാളിയായി. വനിതാ പരിശീലനങ്ങളിൽ റിസോഴ്സ് പേഴ്സണായും ലതിക പ്രവർത്തിച്ചിട്ടുണ്ട്.

ഇട്ടിവ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ കാലത്തുതന്നെ ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്കു പ്രസിദ്ധമായിരുന്നു. അന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവദാസൻനായരായിരുന്നു. ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള പഞ്ചായത്തിനുള്ള അവാർഡ് ലതികാ വിദ്യാധരൻ പ്രസിഡന്റായിരിക്കുമ്പോൾ ഇട്ടിവയ്ക്കു ലഭിക്കുകയുണ്ടായി.

ബ്ലോക്കിലെ 8 പഞ്ചായത്തുകളിലും ഗ്രന്ഥശാലകൾക്കു കെട്ടിടങ്ങളും ആവശ്യമായ പുസ്തകങ്ങളും നൽകുന്നതിനു പദ്ധതിയിൽ മുൻഗണനയുണ്ടായിരുന്നു. സ്ത്രീശക്തി പ്രോജക്ടായിരുന്നു മറ്റൊരു ശ്രദ്ധേയമായ ഇടപെടൽ.

സ്ത്രീശക്തിയുടെ രൂപീകരണവും അവയ്ക്കുള്ള സംരംഭങ്ങൾക്കുള്ള ധനസഹായം നൽകലും ബ്ലോക്കിന്റെ പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു. ഇവർക്കുള്ള സഹായ വിതരണത്തിനായി പാലൊളി എത്തിയപ്പോൾ കടയ്ക്കൽ ബസ് സ്റ്റാന്റ് മുഴുവൻ തിങ്ങിനിറഞ്ഞു സ്ത്രീകളുടെ കൂട്ടമായിരുന്നു.

മൈക്രോ ഫിനാൻസിനെ അടിസ്ഥാനമാക്കിയുള്ള അയൽക്കൂട്ടങ്ങൾക്കു പുറമേ മൈക്രോ എന്റർപ്രൈസസിനും ഊന്നൽ നൽകി. 8 പഞ്ചായത്തുകളിലും സ്ത്രീശക്തിയുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള വിപണനകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.

കുട്ട, വട്ടി, മുറം തുടങ്ങിയ പരമ്പരാഗത ഉൽപ്പന്നങ്ങളിലായിരുന്നു ഊന്നൽ. കുടുംബശ്രീയ്ക്കു മുന്നോടിയായി ആരംഭിച്ച സ്ത്രീ സംരംഭമെന്ന നിലയിൽ സ്ത്രീശക്തി പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (12 minutes ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (30 minutes ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (56 minutes ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (1 hour ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (1 hour ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (1 hour ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (1 hour ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (1 hour ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (2 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (2 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (2 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (2 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (2 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (3 hours ago)

Malayali Vartha Recommends