പച്ചക്കറിയും മത്സ്യവും വിറ്റ് ജീവിക്കുന്ന തന്നെ ദേശീയ നർക്കോട്ടിക് ബ്യൂറോ പിടികൂടി ജയിലിലിട്ടതായി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരി

മുഹമ്മദ് അനൂപും ബിനീഷും ലഹരികടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തി. ബിനിഷിന്റെ ഡ്രൈവറുടെ പേരിലാണ് ഇടപാടുകൾ നടത്തിയത്. ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് സംശയകരമാണ്. ദുബായ് , ബംഗ്ലൂരു എന്നിവടങ്ങളിൽ ബിനീഷും അനൂപും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ നിലപാടെടുത്തു. ബിനീഷിൻ്റെ സാരഥി വെറും സാരഥിയല്ലെന്നാണ് ഇ.ഡി.പറയുന്നത്. സാമ്പത്തിക ശേഷി തീരെയില്ലാത്ത താൻ വായ്പയെടുത്താണ് അനൂപിന് പണം നൽകിയതെന്ന വാദം ഇ ഡി കൈയോടെ തളളി. ബിനീഷിൻ്റെ സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ചിത്രമാണ് ഇ ഡി കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ബിനീഷിൻ്റെയും അനൂപിൻെറയും ബാങ്ക് രേഖകളുടെ കോപ്പികളുണ്ടായിരുന്നു. ബിനീഷിൻ്റെ അക്കൗണ്ടിലൂടെ മറിഞ്ഞ കോടികളുടെ യഥാർത്ഥ ചിത്രം ഇ.ഡി യുടെ വിശദീകരണത്തിലുണ്ടായിരുന്നു. ബിസിനസ് ആവശ്യത്തിന് വായ്പ എടുത്താണ് അനൂപിന് പണം നൽകിയതെന്ന ബിനീഷിന്റെ വാദം വിചിത്രമാണെന്ന് ഇ ഡി പറഞ്ഞു. ബി ക്യാപിറ്റൽ കമ്പനികളുടെ പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ട്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അനധികൃത പണമാണ്. ലഹരിയിടപാടിലെ ലാഭതുകയാണ് ഇത്. എൻസിബി കസ്റ്റഡിയിലുള്ള സുഹാസ് കൃഷ്ണഗൗഡ, സൊനാറ്റ ലോഗോ എന്നിവർ ബിനീഷന്റെ ലഹരി ഇടപാടിലെ പങ്ക് സ്ഥിരീകരിക്കുന്നുണ്ട്''. മുഹമ്മദ് അനൂപും ബിനീഷും ലഹരി ഇടപാട് നടത്തിയതായി ഇവർ മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി വാദിച്ചു. ബംഗളുരുവിലെ കോടികൾ മതിപ്പുള്ള ഉരുപ്പിടികളാണ് എൻ.സി.ബി. കസ്റ്റഡിയിലുള്ളവർ. ഇവരുടെ കഥകൾ കേട്ടാൽ രാജ്യം മുഴുവൻ ഞെട്ടി പോകുമെന്നാണ് ബംഗളുരുവിലുള്ളവർ പറയുന്നത്. പച്ചക്കറി മത്സ്യ കച്ചവടം നടത്തിയെന്നാണ് ബിനീഷ് നേരത്തെ അറിയിച്ചത്. പച്ചക്കറി കച്ചവടം കൊണ്ട് 6 കോടി അക്കൗണ്ടിൽ എത്തുമോ? ഇല്ലാത്ത ന്യായങ്ങളും രേഖകളും സൃഷ്ടിക്കുകയാണ് ബിനീഷ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇഡി കർണാടക ഹൈക്കോടതിയിൽ വാദിച്ചു. കേസ് 23 ന് വീണ്ടും പരിഗണിക്കും. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ തൻ്റെ മകനെതിരെ കേന്ദ്ര ഏജൻസി ഉന്നയിക്കുമെന്ന് കോടിയേരി സ്വപനത്തിൽ പോലും കരുതിയില്ല. മകന് ജാമ്യം കിട്ടിയ ശേഷം പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ കോടിയേരി ഒരുങ്ങിയിരിക്കുന്നതിടെയാണ് കാര്യങ്ങൾ കുഴഞ് മറിഞ്ഞത്. "
https://www.facebook.com/Malayalivartha


























