വീട്ടിൽ നിന്ന് ഇറങ്ങിയോടിയ കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ, മൂന്നാം ക്ലാസുകാരി ഓട്ടോ ഇടിച്ച് മരിച്ചു

ഓട്ടോ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഷൗക്കത്ത്- സുമയ്യ ദമ്പതികളുടെ മകളും കൈതക്കാട് എ യു പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ശഹ്നയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ പയ്യങ്കി തഖ്വ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിലാണ് എട്ടുവയസുകാരി മരിച്ചത്.
വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഉടന്‍ തന്നെ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ശഹ്നയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























