യുവ അഭിഭാഷകന്റെ അപകട മരണത്തിനിടയാക്കിയ കേസില്‍ തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ ഡ്രൈവര്‍ അറസ്റ്റില്‍...

യുവ അഭിഭാഷകന്റെ അപകട മരണത്തിനിടയാക്കിയ കേസില്‍ 40 ദിവസത്തിനുശേഷം ഡ്രൈവര്‍ അറസ്റ്റില്‍. വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിലമ്പൂര്‍ മരുത മുണ്ടപ്പെട്ടി സ്വദേശി കാരാടന്‍ മുഹമ്മദിന്റെ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ അഡ്വ. ഇര്‍ഷാദാണ് (30) ആഗസ്റ്റ് 10ന് രാത്രി 12.40ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
തിരുവനന്തപുരം പെരുമാതുറ സ്വദേശി തെരുവില്‍ തൈവീട്ടില്‍ മുസ്തഫയാണ് (29) അറസ്റ്റിലായത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മുസ്തഫ ഓടിച്ച മീന്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.
ചേളാരി ഭാഗത്തു നിന്ന് അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി പൈങ്ങോട്ടൂര്‍ വളവില്‍ റോഡിന്റെ മറുഭാഗത്തേക്ക് കയറി എതിര്‍ദിശയില്‍ നിന്ന് വന്ന ഇര്‍ഷാദ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ ഓടിച്ചുപോയി.
സംഭവം കണ്ട കാര്‍ യാത്രക്കാരന്‍ ഐക്കരപ്പടി സ്വദേശി ദുല്‍ഖിഫിലാണ് ഇടിച്ചത് ലോറിയാണെന്ന് തിരിച്ചറിഞ്ഞതും പൊലീസില്‍ അറിയിച്ചതും. തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്. ദേശീയപാത വികസനം കാരണം കടകളില്‍ സ്ഥാപിച്ച നിരവധി സി.സി.ടി.വികള്‍ അഴിച്ചുമാറ്റിയത് കാരണം വാഹനം കണ്ടെത്താന്‍ വലിയ പ്രയാസം നേരിട്ടിരുന്നു.
ദേശീയപാതയിലെ തലപ്പാറ മുതല്‍ രാമനാട്ടുകര കടവ് റിസോര്‍ട്ടുവരെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും അപകടം നടന്ന ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിരവധി വാഹനങ്ങള്‍ അനേഷിച്ച് കണ്ടുപിടിച്ചും നേരിട്ട് പരിശോധന നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയുമാണ് അപകടം നടന്ന വാഹനവും ഡ്രൈവറെയും കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























