ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെയും, വീട്ടമ്മമാരുടെയും പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ച് വ്യാജൻ; എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പേരില്‍ അയല്‍വാസിയായ സ്ത്രീയ്ക്ക് വീഡിയോ കോളും, അശ്ലീല സന്ദേശങ്ങളും! ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഞരമ്പനെ പൊക്കാൻ പോലീസ്:- തട്ടിപ്പിന് ഇരയായത് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കളരിക്കണ്ടി ഭാഗങ്ങളിൽ ഉള്ളവർ

പെൺകുട്ടികളെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെയും സ്ത്രീകളുടെയും പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നത്. കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെയാണ് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് അശ്ലീല സന്ദേശങ്ങള്‍ അയ്ക്കുകയും, ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതി ലഭിക്കാൻ തുടങ്ങിയത്. വിദ്യാര്‍ത്ഥിനികളുടേയും, സ്ത്രീകളുടെയും പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കളരിക്കണ്ടി ഭാഗങ്ങളിലുള്ള അവരുടെ സുഹൃത്തുക്കൾക്ക് തന്നെ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു.
ആനയാംകുന്ന് പ്രദേശത്തെ വിദ്യാര്‍ഥിനിക്കാണ് ആദ്യം മെസേജ് വന്നത്. പ്രദേശവാസിയായ പത്താം ക്ലാസുകാരിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് കൂട്ടുകാരികള്‍ക്കെല്ലാം അശ്ലീല സന്ദേശമയച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് താന്‍ ഇത് അറിയുന്നതെന്നും അപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഈ മെസേജുകള്‍ അയക്കുന്നത് താനല്ല എന്ന വിവരം കൈമാറിയതായും പെണ്‍കുട്ടി പറഞ്ഞു.
ഇതിനകം നിരവധി വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരികളുടെ പ്രൊഫൈല്‍ ഫോട്ടോയുള്ള അക്കൗണ്ടുകളില്‍ നിന്നും അശ്ലീല മെസേജുകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പേരില്‍ അയല്‍വാസിയായ സ്ത്രീയ്ക്ക് വീഡിയോ കോള്‍ വന്നതായും പരാതിയുണ്ട്.
സന്ദേശങ്ങള്‍ക്ക് മറുപടിയും ഫോട്ടോയും ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ലഭിച്ചവരുമുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ എന്ന വ്യാജേനെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതുപോലെ മെസേജ് അയച്ച് അവരുടെ ഫോട്ടോയും ഫോണ്‍ നമ്പറും ശേഖരിച്ചുവെന്നും ഈ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥിനി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha


























