സുധാകരന് മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതൻ; . കെ. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെ.പി.സി.സി തലപ്പത്തുള്ളതെന്ന് എ.എ. റഹീം

കെ. കരുണാകരന് ട്രസ്റ്റിന് വേണ്ടി പിരിച്ച 16 കോടി രൂപ എവിടെയെന്ന് വിശദീകരിക്കണമെന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കെ. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെ.പി.സി.സി തലപ്പത്തുള്ളതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കെ. കരുണാകരന് പഠിച്ച കണ്ണൂര്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏറ്റെടുക്കാനായി സമാഹരിച്ച 16 കോടി എന്തുചെയ്തെന്ന് സുധാകരന് വ്യക്തമാക്കണം. ആ പണം എവിടെയും ഉപയോഗിച്ച് കണ്ടില്ല. കരുണാകരന് വേണ്ടി പിരിച്ച പണം സുധാകരെന്റ കീശയിലാണ്. ഇന്ന് ആ കീശയിലാണ് കെ. മുരളീധരന്. കരുണാകരന് മുന്നറിയിപ്പ് നല്കിയ കോടാലിയാണ് മുരളീധരന് പിടിക്കുന്നത്. സുധാകരന് മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ്.
കേന്ദ്ര സര്‍ക്കാര്‍ പൊതു ആസ്തി വില്ക്കുന്നതിെനതിരെ ഡി.വൈ.എഫ്.ഐ വിവിധ കാമ്ബയിനുകള്‍ നടത്തും. ഇന്ത്യന്‍ റെയില്‍വേ വില്ക്കരുെതന്നാവശ്യപ്പെട്ട് 29ന് ജില്ലകളില്‍ റെയില്‍വേ ആസ്ഥാനത്ത് യുവജന ധര്‍ണ നടത്തും. 'ഇന്ത്യയെ വില്‍ക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ രണ്ടിന് ഗാന്ധിസ്മൃതി ജ്വാലയും സംഘടിപ്പിക്കും.
നാര്‍കോട്ടിക്ക് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതാണ് നല്ലത്. യോഗം വിളിക്കേണ്ടന്ന നിലപാട് സര്‍ക്കാറിനുണ്ടെന്ന് കരുതുന്നില്ല. ആര്.എസ്.എസും എസ്.ഡി.പി.െഎയും ജമാഅത്തെ ഇസ്ലാമിയും ഇൗ വിഷയം സുവര്‍ണാവസരമായി കാണുകയാണ്. കേസെടുത്ത് പരിഹരിക്കേണ്ട വിഷയമെല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha






















