സ്‌കൂള്‍ തുറക്കല്‍..... സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി, കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം

സ്‌കൂള്‍ തുറക്കല്‍..... സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി.
കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം. കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രവുമല്ല സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത, സാനിടൈസര്‍, മാസ്‌ക് എന്നിവ ശരിയായി ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കും.
വിദ്യാലയങ്ങള്‍ക്ക് അടുത്തുള്ള അശാസ്ത്രീയമായ പാര്‍ക്കിംഗ് ഒഴിവാക്കും. ഗതാഗത തടസമുണ്ടാക്കാനായി അനുവദിക്കില്ല. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ല, സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയെന്ന് പൊലീസ് ഉറപ്പാക്കും.
ഓരോ പ്രദേശത്തേയും സ്‌കൂളുകളുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും 10, പ്ല്‌സ് ടു ക്ലാസുകളും ആണ് നവംബര്‍ ഒന്നിന് ആരംഭിക്കുക.
15 മുതല്‍ മറ്റുളള ക്ലാസുകളും ആരംഭിക്കും. വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരും.
അതില്‍ കരടുപദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തും. അദ്ധ്യാപകരക്ഷാകര്‍തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തി ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും.
" fr
https://www.facebook.com/Malayalivartha






















