ലൗവില്‍ തൊട്ടു പാലയും ഞെട്ടി... പാല ബിഷപ്പിനെ അനുകൂലിക്കാന്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പത്രസമ്മേളനം നടത്തി; പത്രക്കാര്‍ കണക്ക് ചോദിച്ചപ്പോള്‍ വിയര്‍ത്ത് വി മുരളീധരന്‍; കണക്കുകള്‍ മുഖ്യമന്ത്രി പുറത്ത് വിട്ടപ്പോള്‍ ഞെട്ടിത്തരിച്ച് ബിജെപിക്കാര്‍

പാല ബിഷപ്പ് നടത്തിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വല്ലാത്ത തലത്തിലാണ് എത്തിയത്. അതിനെ അനുകൂലിച്ച് നേരത്തെ വാര്‍ത്താ സമ്മേളനം നടത്തിയ വി മുരളീധരന്‍ അന്ന് പെട്ടുപോയിരുന്നു. അതിന്റെ കണക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലില്ലേ പുറത്ത് വിടാമോ എന്ന് ചോദിച്ചിരുന്നു. കൃത്യമായ ഉത്തരം നല്‍കാന്‍ മുരളീധരനായില്ല. എന്നാല്‍ മുഖ്യമന്ത്രി ഇന്നലെ കണക്കുകള്‍ പുറത്ത് വിട്ടു. ഇത് പുറത്ത് വിട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് ബിജെപിയാണ്. എല്ലാ മതക്കാരും ലൗവിലും നാര്‍ക്കോട്ടിക്കിലുമുണ്ട്.
നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിലൂടെ നിര്‍ഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.
പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ.
നിലവില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും.
ഈ പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ബഹു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയത്.
നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് ആക്ട് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദു മതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍
അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.
നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടതിയതായോ പരാതികള്‍ ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















