ചിതറയിൽ ഭാര്യയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി, നിലത്ത് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ച് പ്രവാസിയുടെ ക്രൂരത

ചിതറയിൽ പ്രവാസി ഭർത്താവിന്റെ ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ് വീട്ടമ്മ ആശുപത്രിയില്‍.
ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
സുബിനയെന്ന വീട്ടമ്മയ്ക്കുനേരെയാണ് ഭർത്താവിന്റെ ക്രൂരത.
സംഭവസ്ഥലത്തുണ്ടായിരുന്ന അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദ്ദനം തുടര്‍ന്നു.
കുട്ടികള്‍ ബഹളം വച്ചു ഇതിനിടയില്‍ സുബിന രക്ഷപ്പെട്ട്‌അടുത്ത ബന്ധുവീട്ടിലേക്ക് ഓടികയറി.
മര്‍ദ്ദിക്കാനായി അന്‍സില്‍ പിന്നാലെ എത്തിയെങ്കിലും ബന്ധുക്കള്‍ തടയുകയായിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അന്‍സില്‍ നാട്ടില്‍ എത്തിയത്.
ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍റ് ചെയ്തു.
https://www.facebook.com/Malayalivartha






















