മാനഭംഗ കേസിൽ കടവിൽ റഷീദിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളി... കൂട്ടു പ്രതി രതീഷിൻ്റെയും ഹർജി തള്ളി

ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്ററും പാർട്ട്ണറുമായ കടവിൽ. കെ. റഷീദിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളി.
തിരുവന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിൽ കൂട്ടുപ്രതിയായ ചാനൽ പാർട്ട്ണറും ബ്രോഡ്കാസ്റ്റിംഗ് ഹെഡുമായ രതീഷ് കുമാറിൻ്റെ മുൻകൂർ ജാമ്യ ഹർജിയും ജഡ്ജി എൽ. ജയവന്ദ് തള്ളി ഉത്തരവായി.
2021 ആഗസ്റ്റ് 2 ന് ശമ്പളം തരാമെന്ന് പറഞ്ഞ് വഴുതക്കാട്ടെ ചാനൽ ഓഫീസിൽ വിളിച്ചുവരുത്തി ചാനലിനെതിരെ ഒന്നും പറയില്ലെന്നും ജോലി ചെയ്തു കൊള്ളാമെന്നും എഴുതി ഒപ്പിടാനാവശ്യപ്പെട്ടു.
വിസമ്മതിച്ചതിനാൽ തൻ്റെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്ന് ആരോപിച്ച് ജീവനക്കാരിയായ കാട്ടാക്കട സ്വദേശിനി ആദ്യം കൻ്റോൺമെൻ്റ് പോലീസിലാണ് പരാതി നൽകിയത്.
എന്നാൽ കൃത്യ സ്ഥലം മ്യൂസിയം പോലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ യുവതിയുടെ പരാതി മ്യൂസിയം സ്റ്റേഷന് കൈമാറി. തുടർന്ന് ആഗസ്റ്റ് 16 നാണ് മ്യൂസിയം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
"
https://www.facebook.com/Malayalivartha






















