Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പാലാ ബിഷപ്പിനെതിരെ മുഖ്യന്‍ നിരന്തരം രംഗത്തിറങ്ങുന്നതെന്ത് കൊണ്ട്?

23 SEPTEMBER 2021 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

പാലാ ബിഷപ്പിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയെ സീറോ മലബാര്‍ സഭ തള്ളി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെറ്റായി ധരിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പാലാ ചങ്ങനാശേരി അരമനകളിലെത്തിയ സി പി എം ദൂതന്‍മാരോട് സഭ മുഖം തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.ഇതിന് ശേഷമാണ് ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി വളരെ രൂക്ഷമായി ബിഷപ്പിനെതിരെ രംഗത്തെത്തിയത്.

കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ പിണറായി വിജയന്‍ നടത്തിയ തള്ളല്‍ പോലെ ഇതും ഒരു അബദ്ധമായാണ് സി പി എ മ്മിലെ ചില നേതാക്കള്‍ വ്യാഖ്യാനിക്കുന്നത് . ഓണ്‍ലൈന്‍ യോഗത്തെ അഭിസംബോധം ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയ്യാറാകാത്ത പ്രസംഗത്തില്‍ വന്നു ചേര്‍ന്ന ചില പരാമര്‍ശങ്ങളാണ് വിവാദമായതെന്നാണ് സി പി എമ്മിന്റെ വിശദീകരണം.

 



എന്നാല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് പഴയ നിലപാട് തന്നെയാണെന്നാണ് സഭ കരുതുന്നത്. വിവാദത്തിന്റെ ആദ്യഘട്ടത്തിലും അദ്ദേഹം സഭക്കെതിരെയാണ് പ്രതികരിച്ചതെന്ന് സഭ കരുതുന്നു.പിന്നീട് ജോസ് കെ മാണിയും വി എന്‍ വാസവനും നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് മുഖ്യമന്ത്രി മയപ്പെട്ടതെന്നാണ് സഭയുടെ വിശ്വാസം. പക്ഷേ അദ്ദേഹം പിന്നീട് കാനത്തിന് കീഴടങ്ങി.

മുഖ്യമന്ത്രിയുടെ അനവസരത്തിലുള്ള പ്രതികരണത്തിനെതിരെയാണ് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ സംസാരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സഭയായ സീറോ മലബാര്‍ സഭയെ പിണക്കരുതെന്നാണ് സി പി എമ്മിന്റെ മധ്യതിരുവിതാംകൂറിലെ ഒരു വിഭാഗത്തിന്റെ സുചിന്തിതമായ അഭിപ്രായം. മധ്യതിരുവിതാംകൂറില്‍ സി പി എം ജയിക്കാനുളള പ്രധാന കാരണം സീറോ മലബാര്‍ സഭയാണെന്ന് സി പി എം കരുതുന്നു. .



പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വിവാദമാക്കുന്നത് ഗൗരവമുള്ള ആ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്ന് സിറോ മലബാര്‍ കാത്തലിക് ഫെഡറേഷന്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. നാര്‍ക്കോട്ടിക് ജിഹാദ് പ്രശ്നങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് തത്പ്പര കക്ഷികള്‍ നടത്തുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേത് കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമാണെന്നും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സീറോ മലബാര്‍ കാത്തലിക് ഫെഡറേഷന്‍ അറിയിച്ചു.

കേരളത്തില്‍ പിടി മുറുക്കുന്ന ലഹരി ഉപയോഗവും തീവ്രവാദവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവ രണ്ടും കേരളത്തില്‍ ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതീവ ഗൗരവവും സത്വര നടപടി ആവശ്യകവുമായ ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്വാസികളോട് ജാഗ്രത പുലര്‍ത്താന്‍ കല്ലറങ്ങാട്ട് പിതാവ് ആവശ്യപ്പെട്ടതിനെ വര്‍ഗീയവല്‍കരിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെയാണെന്ന് കേരള സമൂഹം തിരിച്ചറിയണം.

 



തീവ്രവാദത്തിന് എതിരായ പ്രതികരണം ഒരു മതത്തിനോ സമുദായത്തിനോ എതിരല്ല. മറിച്ച് തീവ്രവാദ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയാണ്. എപ്പോഴും തീവ്രവാദത്തിന്റെ പ്രധാന ഇര സ്വസമുദായം തന്നെയാണ്. അഫ്ഗാനിസ്ഥാനിലെ അനുഭവം തന്നെ ഉദാഹരണം. ചില കപട മതേതര വാദികളും അവസരവാദി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ക്രൈസ്തവ വിരോധം വച്ചുപുലര്‍ത്തുന്ന ചില മാധ്യമങ്ങളുമാണ് ബിഷപ്പ് മാപ്പ് പറയണം എന്ന് മുറവിളി കൂട്ടുന്നത്.

പതിവില്ലാത്ത വിധം ക്രൈസ്തവ സഭകള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായി. മാര്‍ ക്ലിമിസ് സമാധാനയോഗം വിളിച്ചതിനെ കാത്തലിക് ഫെഡറേഷന്‍ എതിര്‍ത്തു.

 



കല്ലറങ്ങാട്ടിന്റെ വാക്കുകളെ മുന്‍നിറുത്തി തട്ടിക്കൂട്ട് സമാധാന ചര്‍ച്ച നടത്തുകയല്ല വേണ്ടതെന്നാണ് ഫെഡറേഷന്‍ പറഞ്ഞത്.

അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമ്പോളാണ് നിലനില്‍ക്കുന്ന സമാധാനത്തിനു കളമൊരുങ്ങുന്നത്. പിതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ പ്രസ്താവന പിന്‍വലിപ്പിക്കുകയോ ചെയ്യാന്‍ ചില പ്രമുഖര്‍ കാണിക്കുന്ന ഉത്സാഹം യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനുള്ള പരോക്ഷമായ പിന്തുണയാണ്.

 



ആസന്നമായ അപകടം ചൂണ്ടിക്കാണിക്കുന്ന പിതാവിന്റെ വാക്കുകള്‍ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പഠിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും തയ്യാറാവണമെന്നും കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അതായത് മുമ്പില്ലാത്ത വിധം ചേരിതിരിവുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ഇതിനിടയില്‍ മുഖ്യമന്ത്രി സഭക്കെതിരെ രംഗത്തെത്തിയതിലാണ് സി പി എമ്മിന് സങ്കടം.കാനം രാജേന്ദ്രന്‍ കൂടി സഭക്കെതിരെ സംസാരിച്ചപ്പോള്‍ സീറോ മലബാര്‍ സഭയും ഇടതു പക്ഷത്തിന് എതിരായി.വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് ചുരുക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (1 hour ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends