വിസ കാലാവധി കഴിഞ്ഞവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണം ; കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർക്ക് അതി നിർണായക മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർക്ക് അതി നിർണായക മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്ത് വന്നിരിക്കുകയാണ്.
വിസ കാലാവധി കഴിഞ്ഞവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ കീഴടങ്ങാൻ തയ്യാറാകുന്നവർക്ക്, സ്പോൺസറുടെ ചെലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും. അതിനായുള്ള നിയമ നടപടികൾ ഒഴിവാക്കി ശരിയായ വിസയിൽ രാജ്യത്തേക്ക് മടങ്ങി വരുന്നതിനും അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
കുവൈത്തിൽ താമസനിയമലംഘകരെ കണ്ടെത്താനായുള്ള പരിശോധന കർശനമായി തന്നെ തുടരുകയാണ്. കാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി പറഞ്ഞിരിക്കുന്നത് താമസരേഖകൾ ഇല്ലാത്ത വിദേശികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരകണമെന്നാണ്.
അതേസമയം കുവൈറ്റിൽ തീരുമാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിച്ച് കൊണ്ടുള്ള പുതിയ തീരുമാനങ്ങൾ നേരത്തെ എടുത്തിരുന്നു.
കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നതിനിടെ 500ലധികം നിയമലംഘകർ അറസ്റ്റിലായി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന് ഭാഗമായിട്ടായിരുന്നു പരിശോധന നടന്നത് . നിയമ ലംഘകരെ തുടർ ശിക്ഷാ നടപടകൾ പൂർത്തിയാക്കി അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുമെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് 500 ലേറെ വിദേശികൾ പോലീസിന്റെ പിടിയിലായത്. ഇവരിൽ അധികവും താമസ രേഖ കാലാവധി കഴിഞ്ഞവരാണ്.
സന്ദർശനവിസയിലെത്തി മടങ്ങി പോകാത്തവരും മറ്റു നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുമാണെന്ന് പോലീസ് അധികൃതർ ചൂണ്ടിക്കാണിച്ചു.ഈയൊരു സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനുള്ള. തീരുമാനം വന്നിരിക്കുന്നത്
https://www.facebook.com/Malayalivartha






















