കിണര്‍ കുഴിക്കുന്നതിനിടെ കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം... കിണറിലേക്ക് കുഴഞ്ഞു വീണ യുവാവിന് രക്ഷകരായത് അഗ്‌നിശമനസേനയും പോലീസും

കിണര്‍ കുഴിക്കുന്നതിനിടെ കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം... കിണറിലേക്ക് കുഴഞ്ഞു വീണ യുവാവിന് രക്ഷകരായത് അഗ്‌നിശമനസേനയും പോലീസും .
തിരുവനന്തപുരം പാറശാല സ്വദേശി സാബുവിനുനേരെയാണ് ആക്രമണമുണ്ടായത്. പാറശാലയില്‍ ഇന്ന് രാവിലെ എട്ടിനാണ് സംഭവം നടന്നത് .സാബുവിന്റെ സുഹൃത്ത് ബിനുവാണ് ഇയാളെ ആക്രമിച്ചത്.
ബിനുവിന്റെ കിണര്‍ കുഴിച്ചതും സാബുവായിരുന്നു. കൂലി സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കിണറ്റിലേക്ക് കുഴഞ്ഞു വീണ സാബുവിനെ അഗ്‌നിശമനസേനയും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി്.
ഇയാളുടെ തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















