1972 സെപ്തംബർ 23നാണ് കോൺഗ്രസിന്റെ പിന്തുണയോടെ ഒരു സംഘം സഖാവിനെ അരുംകൊല ചെയ്തത്; കേരളത്തിൽ മികച്ച ഭരണം കാഴ്‌ച വയ്ക്കുന്ന പിണറായി സർക്കാരിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ സ്‌മരണ കരുത്തേകും; സഖാവ് അഴീക്കോടൻ രാഘവന്റെ 49ാം രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ച് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്

സഖാവ് അഴീക്കോടൻ രാഘവന്റെ 49ാം രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ച് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്. 1972 സെപ്തംബർ 23നാണ് കോൺഗ്രസിന്റെ പിന്തുണയോടെ ഒരു സംഘം സഖാവിനെ അരുംകൊല ചെയ്തത് എന്ന് അദ്ദേഹം ഓർത്തെടുക്കുന്നുണ്ട് .
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മകൾ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കേരളത്തിൽ മികച്ച ഭരണം കാഴ്‌ച വയ്ക്കുന്ന പിണറായി സർക്കാരിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് സ. അഴീക്കോടന്റെ സ്‌മരണ കരുത്തേകുമെന്നും അദ്ദേഹം പറയുന്നു . ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
സ. അഴീക്കോടൻ രാഘവന്റെ 49ാം രക്തസാക്ഷിദിനമാണ് ഇന്ന്....1972 സെപ്തംബർ 23നാണ് കോൺഗ്രസിന്റെ പിന്തുണയോടെ ഒരു സംഘം സഖാവിനെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും നയിക്കുന്നതിനും സുപ്രധാന പങ്കാണ് അഴീക്കോടൻ രാഘവൻ വഹിച്ചത്.
ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച സ. അഴീക്കോടന് കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ നേടാൻ കഴിഞ്ഞുള്ളു. എങ്കിലും പാർട്ടിപ്രവർത്തനത്തിലൂടെ ആർജിച്ചെടുത്ത അനുഭവ സമ്പത്ത് കൈമുതലാക്കി ജനങ്ങളുടെ പ്രശ്നങ്ങൾ എന്നും സമൂഹത്തിന് മുന്നിലെത്തിച്ചു.
രണ്ടാം ലോക മഹായുദ്ധാനന്തരം നാട്ടിൽ കോളറ പടർന്നു പിടിച്ചപ്പോൾ സ്വജീവൻ പോലും അവഗണിച്ചു കൊണ്ട് സഖാവ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയും രോഗബാധിതനാവുകയും ചെയ്തു. സഖാവിന്റെ പ്രിയപത്നി മീനാക്ഷി ടീച്ചർ നമ്മെ വിട്ട് പിരിഞ്ഞത് കുറച്ച് ദിവസങ്ങൾക്ക് മാത്രം മുൻപാണ്.
വികസന പന്ഥാവിലൂടെ അതിവേഗം കുതിക്കുകയാണ് കേരളം. അഴീക്കോടനടക്കമുള്ള നേതാക്കൾ സ്വപ്നം കണ്ട പാതയിലൂടെയാണ് ആ സഞ്ചാരം. കേരളത്തിൽ മികച്ച ഭരണം കാഴ്‌ച വയ്ക്കുന്ന പിണറായി സർക്കാരിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് സ. അഴീക്കോടന്റെ സ്‌മരണ കരുത്തേകും.
ലാൽസലാം ......
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha






















