ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞ് തൂങ്ങി; നിലവിളിച്ച് കരഞ്ഞ യുവാവിനെ മർദ്ദിച്ച് നാട്ടുകാർ:- രക്ഷപ്പെടുത്തി സുഹൃത്തുക്കൾ

നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ യുവാവിൻ്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങി. പുറകെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയത്.
ബൈക്കിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ പകർത്തിയ വീഡിയോയാണ് പുറത്തായത്.
ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണൻ്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും, വണ്ടികൾക്കിടയിൽപ്പെട്ട് കാല് വലിച്ചെടുക്കാനാകാതെ ഉണ്ണികൃഷ്ണൻ പരിഭ്രാന്തനാവുകയുമായിരുന്നു.
കാല് ഒടിഞ്ഞുതൂങ്ങി നിലവിളിച്ച ഉണ്ണികൃഷ്ണനെ പുറകിലൂടെ വന്ന് ഇടിച്ച ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
തുടർന്ന് ഇയാളുടെ കൂട്ടുകാർ ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാർ ഡാം റിസർവോയറിനോട് ചേർന്നുള്ള റോഡിൽ റേസിംഗ് നടത്തിയത്. കുറച്ച് ദിവസങ്ങളായി ഇവിടം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റൈസിംഗ് നടത്തുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അമിത വേഗതയിലുള്ള ഇവരുടെ ബൈക്കോട്ടം മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായി യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങുന്ന നിലയുണ്ടായത്.
നെയ്യാര്‍ഡാം റിസര്‍വോയര്‍ ഏരിയയില്‍ സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപെട്ടിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ആറുമാസത്തിനിടെ മൂന്ന് തവണയാണ് സമാനരീതിയില്‍ ഇവിടെ അപകടമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉണ്ണികൃഷ്‌ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















