പാലക്കാട് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം... നഗരത്തില്‍ നിന്നു മീന്‍ സൂക്ഷിക്കാനുള്ള പെട്ടി വാങ്ങി ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങവേയായിരുന്നു അപകടം

പാലക്കാട് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു അടുത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് (38) ആണ് ദാരുണമായി മരിച്ചത്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജംഗ്ഷനില്‍ ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടം നടന്നത്. അബ്ദുല്‍ മുത്തലിഫ് കല്ലേപ്പുള്ളി ജംഗ്ഷനില്‍ മത്സ്യ കച്ചവടക്കാരനാണ് .
പാലക്കാട് നഗരത്തില്‍ നിന്നു മീന്‍ സൂക്ഷിക്കാനുള്ള പെട്ടി വാങ്ങി ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം . ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നു വന്ന ലോറി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നുവെന്നു പോലീസ് .
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്നു തെറിച്ചു റോഡില്‍ തലയിടിച്ചു വീണ അബ്ദുല്‍ മുത്തലിഫിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ ലോറി ഡ്രൈവറെ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha






















