ചേട്ടാ... തല്ലല്ലേ... കാല് ഒടിഞ്ഞു!!! അമിത വേഗത്തില്‍ ബുള്ളറ്റിലെത്തി ഉണ്ണികൃഷ്ണനെ ഇടിച്ചിട്ടിട്ടും അക്രമി സംഘം ക്രൂരമായി മർദ്ദിച്ചു; വലതുകാൽ ഒടിഞ്ഞു തൂങ്ങിയ ഉണ്ണികൃഷ്ണനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത് സുഹൃത്തുക്കൾ: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അകാരണമായി മർദ്ദിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകി

നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഉണ്ണികൃഷ്ണന് നേരിട്ടത് ക്രൂര മർദ്ദനം.
കാല് ഒടിഞ്ഞുവെന്ന് പറഞ്ഞ് നിലവിളിച്ചിട്ടും പിന്നാലെ അമിതവേഗത്തില്‍ ബുള്ളറ്റിലെത്തി ഇടിച്ചിട്ട അക്രമികൾ മർദ്ദനം തുടരുകയായിരുന്നു.
വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനെയാണ് രണ്ടംഗ സംഘം മര്‍ദിച്ചത്. മര്‍ദന വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വട്ടിയൂര്‍ക്കാവ് പൊലീസില്‍ ഉണ്ണികൃഷ്ണന്‍ പരാതി നല്‍കി.
അമിതവേഗതയില്‍ വന്ന അക്രമിസംഘം ബൈക്ക് കൊണ്ട് ഉണ്ണികൃഷ്ണനെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണികൃഷ്ണന്റെ വലതുകാൽ ഒടിഞ്ഞു തൂങ്ങി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ബൈക്ക് റൈസിങ് നടത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആക്രമിക്കുകയല്ലെന്നും പൊലീസ് പറയുന്നു.
പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നെയ്യാര്‍ഡാം റിസര്‍വോയറിലാണ് സംഭവമുണ്ടായത്. വട്ടിയൂര്‍കാവ് സ്വദേശി ഉണ്ണികൃഷ്ണനും സുഹൃത്തുക്കളും നെയ്യാര്‍ ഡാം പരിസരത്തെത്തിയതായിരുന്നു.
പല ബൈക്കുകളിലായി എത്തിയ യുവാക്കള്‍ റേസിങ് അടക്കം പ്രകടനങ്ങള്‍ നടത്തിയ ശേഷം മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha






















