Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം ജയം; സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

'എന്റെ അച്ഛന്റെ മരണത്തിലും മക്കളുടെ വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു... ഇപ്പോഴാകട്ടെ ഞങ്ങള്‍ വാട്സാപ്പ് ഫ്രണ്ട്സ് ആണ്.. എന്റെ എല്ലാ മെസ്സേജുകള്‍ക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാള്‍! ഇന്ന് മധുസാറിന്റെ 88 മത് ജന്മദിനമാണ്. അപ്പോള്‍ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം...' 88ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മധുവിന് ആശംസകളുമായി ബാലചന്ദ്രമേനോന്‍

23 SEPTEMBER 2021 06:06 PM IST
മലയാളി വാര്‍ത്ത

More Stories...

കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി... കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍...

മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം ജയം; സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്

ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളുമുണ്ടായിരുന്നു അത് പരിശോധിക്കാന്‍ സമയമെടുത്തു.... ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

ചെങ്ങമനാട് സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ ടോറസിടിച്ച് മരിച്ചു...

നടന്‍ മധു ഇന്ന് 88ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മധു സാറിനെ ആദ്യമായി കണ്ടതു മുതലുള്ള ഓര്‍മകളാണ് അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവെക്കുന്നത്. മലയാള സിനിമയില്‍ എന്റെ തുടക്കം മുതല്‍ ഇന്നതു വരെ ഇത്രയും ദീര്‍ഘമായ ഒരു ബന്ധം ആരുമായുമില്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. തങ്ങളിപ്പോള്‍ വാട്സ്‌ആപ്പ് ഫ്രണ്ട്സ് ആണെന്നും എല്ലാ മെസേജുകള്‍ക്ക് കൃത്യമായി അദ്ദേഹം പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ബാലചന്ദ്ര മേനോന്റെ കുറിപ്പ് ഇങ്ങനെ;

മധു സാറിനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. നളന്ദാ ചില്‍ഡ്രന്‍സ് റേഡിയോ ക്ലബ്ബിന്റെ പേരില്‍ തലസ്ഥാനം കാണാന്‍ വന്നതാണ് ഞങ്ങള്‍. റേഡിയോ നിലയം കാണാനെത്തിയപ്പോള്‍ അതാ വരുന്നു സുസ്മേരവദനനായി മധു സാര്‍ ! ഇടതൂര്‍ന്നുള്ള കറുത്ത മുടിയും ഷേവിങ്ങ് കഴിഞ്ഞുള്ള കവിളിലെ പച്ച നിറവും ഇപ്പഴും ഓര്‍മ്മയില്‍ ! പിന്നെ കാണുന്നത് പത്രക്കാരനായി മദ്രാസില്‍ വെച്ച്‌ ...1975 ല്‍ , ജെമിനി സ്റ്റുഡിയോയില്‍.. . ഒരു അഭിമുഖത്തിനായി ...... അടുത്ത സംഗമം നടന്നത് അദ്ദേഹത്തിന്റെ കണ്ണന്‍മൂലയിലെ വീട്ടില്‍ വെച്ച്‌ .... കന്നിസംവിധായകനായി ...അങ്ങിനെ അദ്ദേഹം 'ഉത്രാടരാത്രി'യിലെ ഒരു അഭിനേതാവായി ....

തന്റെ നിര്‍മ്മാണകമ്പനിയായ ഉമാ സ്റ്റുഡിയോയുടെ ചിത്രം സംവിധാനം ചെയ്യാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചതാണ് അടുത്ത ഓര്‍മ്മ . അങ്ങിനെ മധു-ശ്രീവിദ്യ ചിത്രമായ 'വൈകി വന്ന വസന്തം ' പിറന്നു.... അടുത്തത് എന്റെ ഊഴമായിരുന്നു . എന്റെ നിര്‍മ്മാണക്കമ്ബനിയായ V&V യുടെ 'ഒരു പൈങ്കിളി കഥയില്‍ ' എന്റെ അച്ഛനായി അഭിനയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു ... തീര്‍ന്നില്ല . എനിക്ക് ദേശീയ പുരസ്ക്കാരം നേടിത്തന്ന 'സമാന്തരങ്ങള്‍' എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണെങ്കിലും , ഒരു മന്ത്രിയായി അദ്ദേഹം സഹകരിച്ചു ...ഇതേ പോലെ 'ഞാന്‍ സംവിധാനം ചെയ്യും 'എന്ന ചിത്രത്തിലും അദ്ദേഹം മുഖ്യമന്ത്രിയായി ...

എന്റെ സിനിമയിലെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ' BALACHANDRA MENON IS 25! ' എന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു ....'അമ്മ ' എന്ന താര സംഘടനയുടെ പ്രസിഡന്റ് ആയി മധുസാര്‍ നയിച്ചപ്പോള്‍ സെക്രട്ടറി എന്ന നിലയില്‍ എന്നാലാവുന്ന സേവനം നിവ്വഹിക്കുവാന്‍ എനിക്കു കഴിഞ്ഞു ... വര്‍ഷങ്ങള്‍ക്കു ശേഷം 'ഇത്തിരി നേരം ഒത്തിരി കാര്യം 'എന്ന എന്റെ പുസ്തകം തിരുവന്തപുരത്തു സെനറ്റ് ഹാളില്‍ ശ്രീ . ശ്രീകുമാരന്‍ തമ്ബിക്കും പിന്നീട് ദുബായില്‍ വെച്ച്‌ ശ്രീ യേശുദാസിനും കൊടുത്തു പ്രകാശനം നിര്‍വ്വഹിച്ചു .. അദ്ദേഹത്തിന്റെ 80 മത് പിറന്നാള്‍ ആഘോഷത്തിലും പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞു. എന്റെ 'റോസസ് ദി ഫാമിലി ക്ളബ്ബിന്റെ' പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .

എന്റെ അച്ഛന്റെ മരണത്തിലും മക്കളുടെ വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു..... എന്റെ ഗാനാലാപനത്തെ പരാമര്‍ശിച്ചു മധുസാര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കും; "മേനോന്‍ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല... മേനോന്‍ പാട്ടു പറയുകയാണ് പതിവ്...." ഏറ്റവും ഒടുവില്‍ 'ലോകത്തില്‍ ഒന്നാമന്‍ ' എന്ന ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് വിളംബരത്തിന്റെ ആഘോഷം തിരുവന്തപുരത്തു നടന്നപ്പോള്‍ അതിലും ഒരു മുഖ്യാതിഥി ആയിരുന്നു മധുസാര്‍ ... ഇപ്പോഴാകട്ടെ ഞങ്ങള്‍ WHATSAPP FRIENDS ആണ്.. എന്റെ എല്ലാ മെസ്സേജുകള്‍ക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാള്‍ !

 

അല്ലാ , ഇതൊക്കെ എന്തിനാ ഇപ്പോള്‍?...... എന്നല്ലേ മനസ്സില്‍ തോന്നിയത് ? പറയാം.... ഇന്ന് മധുസാറിന്റെ 88 മത് ജന്മദിനമാണ് ...അപ്പോള്‍ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം ,,,, മലയാള സിനിമയില്‍ എന്റെ തുടക്കം മുതല്‍ ഇന്നതു വരെ ഇത്രയും ദീര്‍ഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാല്‍ അത് സത്യമാണ് ..... ഇനിയുമുണ്ട് ഒരു പിടി മധുവിശേഷങ്ങള്‍ ! അതൊക്കെ 'filmy FRIDAYS.... Season 3 ല്‍ വിശദമായും സരസമായും പ്രതിപാദിക്കാം.... അപ്പോള്‍ ഇനി , നിങ്ങളുടെയൊക്കെ ആശീര്‍വാദത്തോടെ ഞാന്‍ മധുസാറിന് എന്റെ വക പിറന്നാള്‍ ആശംസകള്‍ നേരുന്നു ....HAPPY BIRTHDAY Dear Madhu Sir !
that's ALL your honour!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി... കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍...  (35 minutes ago)

മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി.  (44 minutes ago)

സഞ്ജു ലോകകപ്പ് കളിക്കട്ടെ... അര്‍ധ സെഞ്ചറിയുമായി പടനയിച്ച സഞ്ജു സാംസന്റെ നേതൃത്വത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുന്നു; ഒന്‍പതു മത്സരങ്ങളില്‍ എട്ടാം  (1 hour ago)

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്‍ശനം..  (1 hour ago)

ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളുമുണ്ടായിരുന്നു അത് പരിശോധിക്കാന്‍ സമയമെടുത്തു.... ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (1 hour ago)

ചെങ്ങമനാട് സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ ടോറസിടിച്ച് മരിച്ചു...  (1 hour ago)

മത്സ്യത്തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്.. പ്രതികള്‍ക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു....മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍  (2 hours ago)

മൂവാറ്റുപുഴ പുന്നമറ്റത്ത് സ്‌കോര്‍പിയോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം....  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ....സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്  (3 hours ago)

സര്‍വ്വീസില്‍ നിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..  (4 hours ago)

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (4 hours ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends