തിരുവില്വാമലയില്‍ ആന ഇടഞ്ഞു; ആന ക്ഷേത്രത്തിന് മുമ്പിലുള്ള ദീപസ്തംഭം തകര്‍ത്തു; പാപ്പാന് പരിക്ക്
തിരുവില്വാമലയില്‍ ആന ഇടഞ്ഞു. വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെയാണ് കൊമ്ബന് അടാട്ട് പരമുവാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രത്തിന് മുമ്പിലുള്ള ദീപസ്തംഭം തകര്‍ത്തു.
ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാന് കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നിറമാല ദിവസം തൊഴാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. മറ്റു ആനപാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളച്ചു. കൂടുതല്‍ നാശ നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha